ഡോക്ടര്‍ കഫീല്‍ ഖാന്‍ തല്‍ക്കാലം കേരളത്തിലേക്ക് വരേണ്ടെന്ന് പിണറായി സര്‍ക്കാര്‍

single-img
25 May 2018

ഗോരഖ്പൂരിലെ ശിശുരോഗ വിദഗ്ധന്‍ ഡോക്ടര്‍ കഫീല്‍ ഖാനോട് കേരളത്തിലേക്കുള്ള യാത്ര തല്‍ക്കാലം മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതിനുപിന്നാലെ കേരളത്തിലെത്താന്‍ താല്‍പര്യം പ്രകടിപ്പിച്ച കഫീല്‍ ഖാന് സര്‍ക്കാര്‍ രണ്ടു വിമാനടിക്കറ്റുകളും അയച്ചുകൊടുത്തിരുന്നു.

എന്നാല്‍ യാത്രാ അനുമതി നിഷേധിക്കാന്‍ മാത്രം എന്തു പ്രശ്‌നമാണുണ്ടായതെന്നു വ്യക്തമല്ല. സര്‍ക്കാരിന്റെ ഈ നിര്‍ദേശത്തില്‍ വളരെയധികം വിഷമമുണ്ടെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നു നേരിട്ടാണ് സന്ദര്‍ശനം നീട്ടിവയ്ക്കാന്‍ ഖാനെ അറിയിച്ചത്. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദഗ്ധര്‍ പേരാമ്പ്രയില്‍ സന്ദര്‍ശനത്തിനെത്തുന്നതിനാല്‍ ഖാന്‍ വരേണ്ടെന്ന് അറിയിക്കുകയായിരുന്നു.