‘കാവി പുതച്ച ഇന്ത്യ’ എന്നത് മോദിയുടെ വെറും തള്ള് മാത്രം: രാജ്യത്ത് ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളത് വെറും പത്തിടത്ത് മാത്രം; കണക്കുകള്‍ ഇതാ

single-img
25 May 2018

നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയശേഷം രാജ്യമെങ്ങും മോദി തരംഗമാണെന്നാണ് ബിജെപിക്കാരുടെ അവകാശവാദം. കര്‍ണാടകയില്‍ പാര്‍ട്ടി, ഗംഭീര മുന്നേറ്റം കൂടി നടത്തിയതോടെ ഇതിന് ആക്കം കൂടി. ബിജെപി കൂടുതല്‍ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ എത്തിയതോടെ ‘ഇന്ത്യ കാവി പുതച്ചു’ എന്നും നേതാക്കള്‍ പറഞ്ഞു തുടങ്ങി.

എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയ മനസ്സ് ഇപ്പോഴും പൂര്‍ണമായും കാവി പുതച്ചിട്ടില്ല എന്നതാണ് സത്യം. രാജ്യത്തെ മൊത്തം 29 സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളത് വെറും പത്തിടത്ത് മാത്രമാണെന്നാണ് കണക്കുകള്‍.

ബിജെപിക്ക് ഭൂരിപക്ഷമുള്ളവ:

ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഛത്തിസ്ഗഡ്, ജാര്‍ഖണ്ഡ്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, അസം, അരുണാചല്‍പ്രദേശ്, ത്രിപുര, മണിപ്പൂര്‍, ഗോവ.

എന്‍ഡിഎയ്ക്ക് 50 ശതമാനത്തില്‍ അധികം ഭൂരിപക്ഷം:

മഹാരാഷ്ട്ര, ബിഹാര്‍.

എന്‍ഡിഎയ്ക്ക് 50 ശതമാനത്തില്‍ കുറവ് ഭൂരിപക്ഷം:

ആന്ധ്രപ്രദേശ്, ജമ്മുകശ്മീര്‍, സിക്കിം, മേഘാലയ, നാഗാലാന്‍ഡ്.

കോണ്‍ഗ്രസ് ഭരിക്കുന്നവ!:

പഞ്ചാബ്, മിസോറം, പുതുച്ചേരി (കേന്ദ്രഭരണ പ്രദേശം).

കര്‍ണാടകയില്‍- കോണ്‍ഗ്രസ് ജെഡിഎസ്

മറ്റുള്ള പാര്‍ട്ടികള്‍ ഭരിക്കുന്നവ:

കേരളം, തമിഴ്‌നാട്, തെലങ്കാന, ഒഡിഷ, ബംഗാള്‍, ഡല്‍ഹി.

ബിജെപി യുടെ കക്ഷി നില……

ZERO Seats in Sikkim
ZERO Seats in Mizoram and
ZERO Seats in Tamilnadu.

1 out Of 140 in Kerala,
3 out of 117 in Punjab,
3 out of 294 in WB,
3 out of 70 in Delhi,
5 out of 119 in Telangana,
9 out of 294 seats in Andhra,
10 out of 147 in Orissa
12 out of 60 in Nagaland

കൂട്ടു കക്ഷിയായി ഭരിക്കുന്ന മറ്റ് സ്റ്റേറ്റ് കളിലേ ബിജെപി സീറ്റുകള്‍ ഇങ്ങനെ……….

2 out of 60 in Meghalaya
53 out of 243 in Bihar
25 out of 87 in J&K
13 out of 40 seats in Goa.

ചുരുക്കത്തില്‍ രാജ്യത്തെ മൊത്തം 4139 നിയമസഭാ സീറ്റുകളില്‍ വെറും 1516 എംഎല്‍എമാര്‍ മാത്രമേ ബിജെപിക്ക് ഉള്ളൂ. ഇതില്‍ തന്നെ 950 പേര്‍ ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ 6 സംസ്ഥാനങ്ങളില്‍ നിന്നുമാണ്.

എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയശേഷം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി ആധിപത്യം സ്ഥാപിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. 2013ല്‍ നാഗാലാന്‍ഡില്‍ മാത്രമാണു ബിജെപിക്ക് ഭരണം ഉണ്ടായിരുന്നത്.

25 വര്‍ഷമായി സിപിഎം ഭരിച്ചിരുന്ന ത്രിപുര ബിജെപി പിടിച്ചെടുത്തു. അരുണാചല്‍ പ്രദേശ്, അസം, മണിപ്പുര്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷമുണ്ട്. നാഗാലാന്‍ഡ്, മേഘാലയ, സിക്കിം സംസ്ഥാനങ്ങളുടെ ഭരണത്തില്‍ എന്‍ഡിഎ മുന്നണിക്കാണു പങ്കാളിത്തം.

കടപ്പാട്: വിഎസ് ശ്യാം ലാല്‍