ശ്ശെടാ.. ഇതും കോപ്പിയടിയോ?: പുലിമുരുകനിലെ ലാലേട്ടന്റെ അതേ ആക്ഷന്‍ രംഗങ്ങള്‍ ചൈനീസ് സീരീസിലും: വീഡിയോ വൈറല്‍

single-img
24 May 2018

https://www.youtube.com/watch?v=63tq4O0FGlc&feature=youtu.be

കൊറിയന്‍ ചൈനീസ് ചിത്രങ്ങള്‍ കോപ്പിയടിച്ചുള്ള പല മലയാള ചിത്രങ്ങളും കണ്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ, 150 കോടിയോളം നേടി മലയാള സിനിമയിലെ ഏറ്റവും വലിയ വിജയം കുറിച്ച മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകനിലെ രംഗം ഏതാണ്ട് അതേപോലെ കോപ്പിയടിച്ച് വെച്ചിരിക്കുകയാണ് ഒരു ചൈനീസ് സീരീസില്‍.

പുലിമുരുകന്‍ കണ്ടിട്ട് അവര്‍ കോപ്പി അടിച്ചതാണോ അതോ, അറിയാതെ സാമ്യം വന്നതാണോ എന്നാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. 2017ല്‍ പുറത്തിറങ്ങിയ ചൈനീസ് വെബ് സീരീസ് ആയ ദി പ്രിന്‍സസ് ഏജന്റ് എന്നതിലെ രംഗമാണ് ഇപ്പോള്‍ തരംഗം സൃഷ്ടിക്കുന്നത്.

പുലിമുരുകനില്‍ പുലി ആണെങ്കില്‍ ചൈനയിലെത്തിയപ്പോള്‍ അത് ഒരു ഭീമന്‍ ചെന്നായയായി. പുലിമുരുകന്‍ നായകന്റെ കഥ പറഞ്ഞപ്പോള്‍ ഈ സീരീസില്‍ ആക്ഷന്‍ രംഗങ്ങളില്‍ തകര്‍ത്തഭിനയിക്കുന്നത് നായികയാണ്. ഈ വീഡിയോ മലയാള സോഷ്യല്‍ മീഡിയയില്‍ നേരത്തെ പ്രചരിച്ച സമയത്ത്, പുലിമുരുകന്‍ ഇതിന്റെ കോപ്പി ആണെന്ന് വാദങ്ങള്‍ വന്നെങ്കിലും, പുലിമുരുകന്‍ 2016ലും ഈ സീരീസ് 2017ലും വന്നതാണ് എന്ന് തെളിഞ്ഞതോടെ ആ വിവാദം കെട്ടടങ്ങിയിരുന്നു.

വൈശാഖിന്റെ സംവിധാനത്തില്‍ ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിച്ച ബിഗ് ബജറ്റ് ചിത്രമാണ് പുലിമുരുകന്‍. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത് പീറ്റര്‍ ഹെയിനായിരുന്നു.