നിപ്പ വൈറസിന് ഹോമിയോപ്പതിയില്‍ പ്രതിരോധ മരുന്നുണ്ടെന്ന പ്രചരണം വ്യാജം

single-img
24 May 2018

നിപ്പ വൈറസ് സംസ്ഥാനത്തെയാകെ ആശങ്കയിലാഴ്ത്തുന്ന സാഹചര്യത്തില്‍, സമൂഹ മാധ്യമങ്ങളില്‍ പല വിധത്തിലുള്ള പ്രചരണങ്ങളാണ് നടക്കുന്നത്. നിപയ്ക്ക് ഹോമിയോപ്പതിയില്‍ പ്രതിരോധ മരുന്നുണ്ടെന്ന പ്രചരണവും ഇത്തരത്തില്‍ നടക്കുന്നുണ്ട്.

എന്നാല്‍ ഈ പ്രചരണങ്ങള്‍ വ്യാജമാണെന്ന് ഹോമിയോപ്പതി സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് റിസര്‍ച് ഡയറക്ടര്‍ അറിയിച്ചു. ഔദ്യോഗികമായി ഇതുവരെ ഒരു മരുന്നും കൗണ്‍സില്‍ സ്ഥിരീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആധികാരികമയി ഹോമിയോപ്പതിയ്ക്ക് നിപ്പ പ്രതിരോധ മരുന്ന നല്‍കാനാവില്ല.

സാമൂഹ്യ മാധ്യമങ്ങളില്‍ അത്തരത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ വ്യാജമാണെന്നും ഡയറക്ടര്‍ അറിയിച്ചു. ഹോമിയോ മരുന്ന് എന്ന വ്യാജേന നടക്കുന്ന പ്രതിരോധ മരുന്ന വിതരണം ശ്രദ്ധയില്‍ പെട്ടാല്‍ ഹോമിയോപ്പതി ഡയറക്ടറേയോ, ജില്ലാ മെഡിക്കല്‍ ഓഫീസറേയോ വിവരം അറിയിക്കണം എന്നും ഡയറക്ടറുടെ നിര്‍ദ്ദേശത്തിലുണ്ട്.