നിപ്പ വൈറസ് ഒരു ജീവന്‍ കൂടി കവര്‍ന്നു; മക്കള്‍ക്ക് പിന്നാലെ അച്ഛനും മരിച്ചു

single-img
24 May 2018

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ചെങ്ങോരത്ത് സ്വദേശി മൂസയാണ് മരിച്ചത്. നിപ്പാ വൈറസ് ബാധ ആദ്യം കണ്ടെത്തിയ ചെങ്ങോരത്തെ സഹോദരങ്ങളുടെ പിതാവാണ് ഇയാള്‍.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. മൂസ കൂടി മരിച്ചതോടെ നിപ്പാ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം പതിനൊന്നായി.

അതെസമയം നിപ്പ വൈറസ് ബാധയ്ക്കുള്ള മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്നുമുതല്‍ വിതരണം ചെയ്യും. റിബ വൈറിനെന്ന രണ്ടായിരം ഗുളികകള്‍ മലേഷ്യയില്‍ നിന്നാണ് എത്തിച്ചത്. എണ്ണായിരം ഗുളിക കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു വാക്‌സിനുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ആണ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള റിബാ വൈറിന്‍ നല്‍കാന്‍ തീരുമാനിച്ചത്.