”നിങ്ങളുടെ വെല്ലുവിളി ഞാന്‍ ഏറ്റെടുക്കുന്നു”; വീഡിയോ ഉടന്‍ പുറത്തുവിടാം: വിരാട് കോഹ്ലിയോട് പ്രധാനമന്ത്രി

single-img
24 May 2018

ന്യൂഡല്‍ഹി: ശാരീരിക ക്ഷമത നിലനിര്‍ത്താനുള്ള സോഷ്യല്‍ മീഡിയ ക്യാംപയ്ന്‍ #Hum Fit Toh India Fitന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിക്ക് പ്രധാനമന്ത്രിയുടെ മറുപടി. ”നിങ്ങളുടെ വെല്ലുവിളി ഞാന്‍ ഏറ്റെടുക്കുന്നുവെന്നും എന്റെ ഫിറ്റ്‌നസ് ചലഞ്ച് വീഡിയോ ഉടന്‍ പങ്കുവയ്ക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

നേരെത്ത വിരാട് കോഹ്ലി 20 സ്‌പൈഡര്‍ പ്ലാങ്ക് ചെയ്യുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഫിറ്റ്‌നസ് ചാലഞ്ചിന് വിരാട് മൂന്നു പേരെ ട്വിറ്ററിലൂടെ വെല്ലുവിളിക്കുകയും ചെയ്തു. ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മ, സഹതാരം എം എസ് ധോണി, പ്രധാനമന്ത്രി മോദി എന്നിവരെയാണ് താരം വെല്ലുവിളിച്ചത്.

കഴിഞ്ഞ ദിവസമാണ് ഒളിംപിക്‌സ് മെഡല്‍ ജേതാവും മന്ത്രിയുമായ രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ് എന്ന ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കം കുറിച്ചത്. നമ്മള്‍ ഫിറ്റ്‌നസായാല്‍ രാജ്യവും ഫിറ്റാവും.

നിങ്ങളുടെ ഫിറ്റ്‌നസ് രഹസ്യം എന്തായാലും അതിന്റെ വീഡിയോ പങ്കുവയ്ക്കുക എന്ന് അറിയിച്ച് 20 പുഷ് അപ്പുകള്‍ എടുത്തായിരുന്നു റാത്തോഡ് ഫിറ്റ്‌നസ് ചലഞ്ച് ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം 20 സ്‌പൈഡര്‍ പ്ലാങ്ക്‌സ് എടുത്ത് കൊഹ്ലി മൂന്ന് പേരെയും വെല്ലുവിളിച്ചത്.