ജഡ്ജിമാരുടെ നിയമനം കുടുംബകാര്യമല്ല: തുറന്നടിച്ച് ജസ്റ്റിസ് കെമാല്‍ പാഷ

single-img
24 May 2018

ഹൈക്കോടതി ജഡ്ജിമാരുടെ നിയമനത്തിന് എതിരെ കടുത്ത വിമര്‍ശനവുമായി ജസ്റ്റിസ് ബി. കെമാല്‍പാഷ. ജഡ്ജിമാരുടെ നിയമനം കുടുംബകാര്യമല്ലെന്ന് കെമാല്‍ പാഷ പറഞ്ഞു. നിയമനം കുടുംബ സ്വത്ത് പോലെ വീതിച്ചു നല്‍കാനുള്ളതല്ല.

മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇപ്പോള്‍ പരിഗണിക്കുന്ന പേരുകളില്‍ ചിലര്‍ ആ സ്ഥാനത്തിന് അര്‍ഹരല്ല. സമകാലിക സംഭവങ്ങള്‍ ജുഡീഷ്യറിയുടെ അന്തസ്സ് കളഞ്ഞു. വിരമിച്ചതിനു ശേഷം സര്‍ക്കാര്‍ നല്‍കുന്ന പദവികള്‍ ഏറ്റെടുക്കാതിരിക്കുന്നതാണ് ഉചിതം.

ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും പദവികള്‍ ഏറ്റെടുക്കാതിരിക്കുന്നതാണ് ഉചിതം എന്നും ജ. കെമാല്‍ പാഷ പറഞ്ഞു. താന്‍ വിരമിക്കുന്നത് തല ഉയര്‍ത്തി പിടിച്ചാണ്. 100 ശതമാനം നീതി നടപ്പാക്കാന്‍ പറ്റി എന്നാണ് വിശ്വാസം.

വിധിന്യായങ്ങള്‍ സ്വാധീനിക്കാന്‍ ജുഡീഷ്യറിക്ക് പുറത്ത് ബാഹ്യ ശക്തികള്‍ ഉണ്ട്. അത് ഇനിയും ഉണ്ടാകുമെന്നും യാത്രയയ്പ്പ് സമ്മേളനത്തില്‍ കെമാല്‍പാഷ പറഞ്ഞു.