അഭിനയം നിര്‍ത്തി എഴുന്നേറ്റ് പോടാ; തൂത്തുക്കുടിയില്‍ വെടിയേറ്റ് വീണയാളോട് പൊലീസിന്റെ ക്രൂരത: ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

single-img
24 May 2018

തൂത്തുക്കുടി: സ്റ്റര്‍ലൈറ്റ് പ്രക്ഷോഭത്തിനിടെ വെടിയേറ്റ് വീണയാളോട് ക്രൂരതയുമായി തമിഴ്‌നാട് പൊലീസ്. വെടിയേറ്റ് വീണ കാളിയപ്പന്‍ എന്ന യുവാവിനോട് അഭിനയം നിര്‍ത്തി എഴുന്നേറ്റ് പോകാന്‍ പൊലീസ് ആവശ്യപ്പെടുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

വെടിയേറ്റ് നിലത്ത് വീണ് വേദനയില്‍ പിടഞ്ഞ കാളിയപ്പനെ പോലീസുകാര്‍ വീണ്ടും അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലാത്തികൊണ്ട് കുത്തിയശേഷമാണ് പോലീസുകാരിലൊരാള്‍ കാളിയപ്പനോട് അധികം അഭിനയിക്കരുതെന്ന് ആക്രോശിക്കുന്നത്.

എഴുന്നേറ്റ് പോകാന്‍ പറഞ്ഞാണ് പോലീസുകാര്‍ കാളിയപ്പനെ മര്‍ദ്ദിച്ചത്. ഇയാളുടെ കാലില്‍ പിടിച്ചു വലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് ആശുപത്രിയിലേക്കെത്തിക്കുമ്പോഴേക്ക് കാളിയപ്പന്‍ മരിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പോലീസുകാര്‍ വളഞ്ഞുനിന്ന് കാളിയപ്പനെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ അവിടെയുണ്ടായിരുന്ന ആരോ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.

https://twitter.com/Vijayfans007/status/999258825583607809