വിമാനത്താവളത്തില്‍ വെച്ച് അമ്മായിഅമ്മയെ ശാസിക്കുന്ന കജോള്‍; വീഡിയോ

single-img
24 May 2018

ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ് അജയ് ദേവ്ഗണും കജോളും. കജോളിനെതിരെയുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അമ്മായിഅമ്മയെ കജോള്‍ ശാസിക്കുന്നെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ വൈറലായിക്കൊണ്ടിരിക്കുന്നത്.

സിംഗപ്പൂരില്‍ തന്റെ മെഴുക് പ്രതിമ അനാച്ഛാദനം ചെയ്യാന്‍ പോകുകയായിരുന്നു കജോള്‍. ഇതിനിടെ വിമാനത്താവളത്തില്‍ വെച്ചാണ് സംഭവം നടന്നത്. ഫോട്ടോയെടുക്കാനായി മാധ്യമപ്രവര്‍ത്തകര്‍ എത്തി. വീല്‍ചെയറിലാണ് അജയ് ദേവ്ഗണിന്റെ അമ്മ അവിടെയെത്തിയത്.

ഈ സമയം വിമാനത്താവളത്തിനുള്ളിലേക്ക് കടക്കാനായി അമ്മായിഅമ്മയോട് പരുഷമായി പറയുകയായിരുന്നു കജോള്‍. അതിന് ശേഷം കജോള്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും വീഡിയോയില്‍ കാണാം. അതേസമയം കജോളിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

വീഡിയോ കണ്ട് കജോളിനെ മോശക്കാരിയാക്കരുതെന്നും തെറ്റിദ്ധരിക്കരുതെന്നും ആരാധകര്‍ പറയുന്നു. എല്ലാവര്‍ക്കും മാതൃകയായ സ്ത്രീയാണ് കജോളെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.