മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമോ എന്ന കാര്യത്തില്‍ കോടതിക്ക് സംശയം: ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് വിട്ടു

single-img
24 May 2018

കൊച്ചി: കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിയന്ത്രണങ്ങള്‍ വേണമെന്ന കേസില്‍ നിലവിലെ ബെഞ്ച് തീരുമാനമെടുത്തില്ല. ഹര്‍ജി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ വിശാല ബെഞ്ചിന് വിട്ടു. സമാനകേസുകളിലെ സുപ്രീം കോടതി വിധികള്‍ കണക്കിലെടുത്താണ് കേസ് പരിഗണിക്കാന്‍ വിശാല ബെഞ്ചിന് വിട്ടത്.

‘മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടു വരാന്‍ കഴിയുമോ എന്ന കാര്യത്തില്‍ കോടതിക്ക് സംശയമുണ്ട്. സുപ്രീം കോടതി മുന്‍ ഉത്തരവുകള്‍ നിയന്ത്രണം കൊണ്ടു വരുന്നതിന് തടസ്സം നില്‍ക്കുന്നുണ്ട്. സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമായി ഹൈക്കോടതിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല’, എന്നാണ് മൂന്നംഗ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നത്.

‘മാധ്യമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടലുകളുടെ ആവശ്യമുണ്ട്. പക്ഷെ ഏതുതരത്തില്‍ ഇടപെടാന്‍ കഴിയുമെന്നതില്‍ കോടതിക്ക് ചില സംശയങ്ങളുണ്ട്. ഇത്തരമൊരു സാഹചര്യത്തിലാണ് അഞ്ചംഗ ബെഞ്ച് കോണ്‍സ്റ്റിറ്റിയൂട്ട് ചെയ്ത് വിശദമായ വാദം കേട്ട് തീരുമാനിക്കട്ടെ എന്ന് മൂന്നംഗ ബെഞ്ച് തീരുമാനിച്ചത്.