ഹൈക്കോടതി പറഞ്ഞതൊക്കെ ശരി തന്നെ; പക്ഷേ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ചാല്‍ കേസെടുക്കാന്‍ വേറെയുമുണ്ട് ‘വകുപ്പ്’: കളി പോലീസിനോട് വേണ്ട

single-img
24 May 2018

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ചാല്‍ കേസെടുക്കാനാവില്ല എന്ന ഹൈക്കോടതി വിധി വന്നതോടെ ചില ആളുകള്‍ ഇതൊരു അവസരമായി തന്നെ ഉപയോഗിക്കുകയാണ്. പോലീസിന്റെ മുന്നിലൂടെ പോലും ഒരു കൂസലുമില്ലാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ച് പോകുകയാണ്.

എന്നാല്‍ ഇത്തരക്കാര്‍ അറിഞ്ഞോളൂ… പോലീസ് ആക്ടിലെ 118 ഇ വകുപ്പുപ്രകാരം പൊലീസ് കേസെടുത്ത വിഷയത്തിലാണ് ഹൈക്കോടതി അന്ന് ഇടപെട്ടത്. ഇങ്ങനെ കേസെടുക്കാന്‍ പാടില്ലെന്ന് നിര്‍ദേശിക്കുമ്പോഴും അശ്രദ്ധമായി വാഹനമോടിച്ചാല്‍ മറ്റ് വകുപ്പുകളില്‍ കേസെടുക്കാന്‍ ഹൈക്കോടതിയുടെ വിലക്കില്ല.

അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ കേസ് നേരിടാന്‍ കൂടി റെഡിയായിക്കോളൂ എന്നാണ് പോലീസ് പറയുന്നത്. അശ്രദ്ധമായി വാഹനമോടിച്ചാല്‍ നടപടിയെടുക്കാന്‍ ഇപ്പോഴും പല വഴികളുണ്ടെന്നാണ് പൊലീസ് ഭാഷ്യം.