യഥാര്‍ഥ ദീപിക ഇങ്ങനെയാണ്; ചേച്ചിയെ ട്രോളി അനിയത്തി

single-img
24 May 2018

എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രമേ ദീപിക പദുകോണിനെ പൊതുപരിപാടികളിലും മറ്റും കാണാന്‍ കഴിയൂ. എന്നാല്‍ പുറമെ ചിരിച്ച മുഖത്തോടെ മാത്രം കാണുന്ന ദീപികയുടെ യഥാര്‍ഥ സ്വഭാവം അങ്ങനെയല്ലെന്നാണ് അനിയത്തി അനീഷ പദുകോണിന്റെ അഭിപ്രായം.

പൊതുസമൂഹത്തിന് മുന്നില്‍ ചിരിച്ചു നില്‍ക്കുന്ന ദീപികയുടെ യഥാര്‍ഥ മുഖം തുറന്നു കാണിച്ചിരിക്കുകയാണ് അനിയത്തി. ഒരു നായക്കുട്ടിയുടെ മീം വച്ചാണ് തന്റെ ചേച്ചിയുടെ യഥാര്‍ഥ സ്വഭാവം അനീഷ കാണിച്ചിരിക്കുന്നത്. രസകരമായ മീം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത് ദീപികയാണ്.

ജോലി കഴിഞ്ഞ് ക്ഷീണിച്ച് വീട്ടിലെത്തിയ തനിക്ക് അനിയത്തി അയച്ചു തന്നത് എന്നാണ് ദീപിക ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. എന്നാല്‍ ദീപികയെ ഇങ്ങനെ കാണാനേ കഴിയില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. പക്ഷെ പറഞ്ഞത് അനിയത്തിയായത് കൊണ്ട് വിശ്വസിക്കാതിരിക്കാനും സാധിക്കില്ലെന്നും ആരാധകര്‍ പറയുന്നു.

അച്ഛന്‍ പ്രകാശ് പദുകോണിനെ പോലെ സ്‌പോര്‍ട്‌സ് താരമാണ് അനീഷ. ഗോള്‍ഫ് കോഴ്‌സില്‍ അനീഷ തിളങ്ങുന്ന താരമാണ്.