സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; മലയാളത്തിലെ യുവനടന്‍ അറസ്റ്റില്‍

single-img
24 May 2018

സിനിമയില്‍ അവസരം നല്‍കാമെന്നു വാഗ്ദാനം നല്‍കി പതിനേഴുകാരിയെ പീഡിപ്പിച്ച യുവനടന്‍ അറസ്റ്റിലായി. ഉടന്‍ റിലീസ് ചെയ്യുന്ന ഒരു സിനിമയിലും ഏതാനും ഷോര്‍ട്ട് ഫിലിമുകളിലും ചെറിയ വേഷങ്ങളില്‍ അഭിനയിച്ച ചെറുപുഴ മഞ്ഞക്കാട്ടെ വിശാഖ് (19) ആണ് അറസ്റ്റിലായത്.

ചെറുപുഴ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍പെട്ട പതിനേഴുകാരിയെ ഓഡീഷനെന്നു പറഞ്ഞു തൃശൂരിലെത്തിച്ചു ചൂഷണം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എം.പി. ആസാദിന്റെ നിര്‍ദേശ പ്രകാരം എഎസ്‌ഐ എന്‍.കെ.ഗിരീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ രാജേഷ് അരവന്‍ചാല്‍, രാഘവന്‍ ശ്രീസ്ഥ എന്നിവര്‍ ചേര്‍ന്ന് തൃശൂരില്‍ നിന്നാണു പ്രതിയെ പിടികൂടിയത്.