നിമിഷയ്ക്ക് ഭക്ഷണം വാരിക്കൊടുത്ത് അനു സിത്താര; മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ വേറിട്ട സൗഹൃദത്തിന്റെ വീഡിയോ വൈറല്‍

single-img
24 May 2018


https://www.youtube.com/watch?v=CdXylUrViuk

പുതുതലമുറയിലെ രണ്ട് ശ്രദ്ധേയ നടിമാരാണ് അനു സിത്താരയും നിമിഷ സജയനും. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും തമ്മിലുള്ള സൗഹൃദം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാവിഷയമാണ്. ഇരുവരും ചേര്‍ന്ന് ലൊക്കേഷനില്‍ നൃത്തം ചെയ്യുന്നതിന്റെയും പാട്ടുപാടുന്നതിന്റെയുമെല്ലാം വീഡിയോ പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെയാണ് നിമിഷയുടെയും അനു സിത്താരയുടെയും സൗഹൃദത്തിന്റെ ആഴം വെളിപ്പെടുത്തി മറ്റൊരു വീഡിയോ കൂടി പുറത്തുവന്നിരിക്കുന്നത്. നിമിഷയ്ക്ക് അനു സിത്താര ഭക്ഷണം വാരിക്കൊടുക്കുന്നതാണ് വീഡിയോയിലുള്ളത്. ടൊവിനോയെ നായകനാക്കി മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനിലെ നായികമാരാണ് ഇരുവരും.