അമിതാഭ് ബച്ചന്റെ മകള്‍ ശ്വേതയും അഭിനയത്തിലേക്ക്
22 May 2018
അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന് നന്ദയും അഭിനയത്തിലേക്ക്. കല്യാണ്‍ ജ്വലേഴ്സിന്റെ പരസ്യത്തിലൂടെയാണ് ശ്വേത അരങ്ങേറ്റം കുറിക്കുന്നത്. അച്ഛനൊപ്പമാണ് ശ്വേത അരങ്ങേറ്റം കുറിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.
സ്കള്‍പ്ചേര്‍സ് പ്രൊഡക്ഷന്റെ ബാനറില്‍ ജി.ബി വിജയ് ആണ് സംവിധാനം.
എല്‍ ആന്‍ഡ് കെ സാട്ചിയാണ് പരസ്യത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പരസ്യചിത്രീകരണം അതീവസുരക്ഷാക്രമീകരണങ്ങളോടെയാണ് നടക്കുന്നത്. ഷൂട്ടിങ് സെറ്റില്‍ മൊബൈല്‍ഫോണോ മറ്റ് വീഡിയോ ക്യാമറകളോ ഉപയോഗിക്കാന്‍ പാടില്ലെന്ന കര്‍ശനനിര്‍ദേശമുണ്ട്.
പരസ്യത്തിന്റെ മലയാളം പതിപ്പില്‍ മഞ്ജു വാരിയര്‍ ആണ് ബച്ചനൊപ്പം അഭിനയിക്കുക. നിഖില്‍ നന്ദയാണ് ശ്വേതയുടെ ഭര്‍ത്താവ്. നവ്യ നവേലി നന്ദ, ആഗസ്ത്യ നന്ദ എന്നിവരാണ് മക്കള്‍.