പാകിസ്താന്‍ വിദേശകാര്യമന്ത്രിയെ അയോഗ്യനാക്കി

single-img
26 April 2018

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് സമയത്ത് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന പരാതിയില്‍ പാകിസ്താന്‍ വിദേശകാര്യമന്ത്രി ഖ്വാജാ ആസിഫിനെ ഇസ്‌ലമാബാദ് ഹൈക്കോടതി അയോഗ്യനാക്കി. 2013ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് യു.എ.ഇയിലെ തന്റെ സ്ഥിരം ജോലി സംബന്ധിച്ച വിവരം മറച്ച് വെച്ചുവെന്നാണ് കേസ്.

ഇത് സംബന്ധിച്ച് മുന്‍ പാക് ക്രിക്കറ്റര്‍ ഇമ്രാന്‍ഖാന്റെ ടെഹ്‌രീക്ക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇസ്മാന്‍ ദര്‍ ആണ് പരാതി നല്‍കിയത്. ഒരു പാര്‍ലമെന്റേറിയന്‍ എന്ന നിലയ്ക്ക് ഐ.എം.സി.എല്‍ കമ്പനിയിലുള്ള തന്റെ സ്ഥിരം ജോലിക്കാര്യം മറച്ച് വെച്ചുവെന്നാണ് കോടതി കണ്ടെത്തിയത്. ഇത് ഭരണഘടനാപ്രകാരം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.