അമ്മ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു; സംഭവം ഡല്‍ഹിയില്‍
21 April 2018
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അമ്മ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു. തുടര്‍ന്ന് അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.അമന് വിഹാറില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം.
ഒരു ആള്‍ദൈവത്തില്‍ യുവതി വിശ്വസിച്ചിരുന്നതായും ഇയാള്‍ ഇവരുടെ വീട്ടില്‍ നിത്യസന്ദര്ശകനായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. യുവതി നേരത്തെയും കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കുഞ്ഞ് മരിച്ച് കിടന്നിരുന്നതിന്റെ സമീപത്തായി രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു യുവതി കിടന്നിരുന്നത്. ഭര്‍ത്താവാണ് ഇരുവരെയും ആദ്യം കണ്ടത്.
സംഭവത്തില്‍ യുവതിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.