അക്രമാസക്തനായ കാട്ടാന വീട് തകര്‍ക്കുന്നത് നിസഹായരായി നോക്കിനില്ക്കുന്ന വീട്ടുകാര്‍; വീഡിയോ
19 April 2018
ഛത്തീസ്ഗഡില്‍ അക്രമാസക്തനായ കാട്ടാന വീട് തകര്‍ത്തു. സുറാജ്പൂരില് കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ച വീടാണ് ആന തകര്‍ത്തത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.
ഭക്ഷണത്തിനായാണ് ആന വീട് തകര്‍ത്തതെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. ആന വീട് തകര്‍ക്കുന്നത് നോക്കി നില്ക്കുന്ന വീട്ടുകാരെയും പ്രദേശവാസികളെയും വീഡിയോയില്‍ കാണാം.
70,000 രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നാശനഷ്ടങ്ങള്‍ സംഭവിച്ചര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് വനംവകുപ്പ് അറിയിച്ചു.