ഒടുവില്‍ തനിനിറം കാട്ടി ആര്യ; വധുവായി ആരെയും സ്വീകരിക്കാതെ താരം പിന്‍മാറി; ചാനല്‍ പരിപാടി പെണ്‍കുട്ടികളെ ചതിക്കാന്‍ വേണ്ടി മാത്രമായിരുന്നോ..?

single-img
18 April 2018

ജീവിതപങ്കാളിയെ കണ്ടെത്താന്‍ ആര്യ നടത്തുന്ന റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫൈനല്‍ നാടകീയ സംഭവങ്ങള്‍ക്കാണ് വേദിയായത്. 16 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയുടെ ഫൈനല്‍ റൗണ്ടില്‍ മാറ്റുരച്ചത് മൂന്നുപേര്‍. മലയാളികളായ സീതാലക്ഷമി, അഗത, ശ്രീലങ്കന്‍ സ്വദേശിനി സൂസാന എന്നിവരായിരുന്നു അവര്‍.

എന്നാല്‍ പ്രേക്ഷരെയെല്ലാം ഞെട്ടിച്ചു കൊണ്ട് ആര്യ വധുവിനെ തിരഞ്ഞെടുക്കുന്നതില്‍ നിന്നും പിന്‍മാറുകയായിരുന്നു. അതിനായി ആര്യയുടെ ന്യായം തികച്ചും വിചിത്രമായിരുന്നു. ‘ഇതില്‍ നിന്നും ഒരാളെ തിരഞ്ഞെടുക്കുവാന്‍ എനിക്കാവില്ല. അങ്ങനെ ചെയ്താല്‍ മറ്റു രണ്ട് പെണ്‍കുട്ടികളും അവരുടെ കുടുംബാംഗങ്ങളും വിഷമിക്കും.

അതെനിക്ക് സഹിക്കാനാകില്ല’ എന്നായിരുന്നു ആര്യയുടെ വിശദീകരണം. ഓരോ പെണ്‍കുട്ടികളും ജീവിതത്തിന്റെ പല മേഖലകളില്‍ നിന്നും വരുന്നവരാണ്. ആരെയും പെട്ടെന്ന് വിലയിരുത്താന്‍ കഴിയുമായിരുന്നില്ല. ഈ പെണ്‍കുട്ടികളെയെല്ലാം കാണുന്നതിന് മുന്‍പ് ചില കാര്യങ്ങളൊക്കെ വിചാരിച്ചിരുന്നു.

ആരെയും വേദനിപ്പിക്കരുതെന്നുള്ളത് അതില്‍ പ്രധാനവും. ഞാന്‍ എന്തേ ആ വേദിയില്‍ പ്രതികരിച്ചില്ല എന്ന് പലരും ചോദിച്ചിരുന്നു. അതിനുള്ള മറുപടി ഇതാണ്. നമുക്ക് ഒരാളെ ഇഷ്ടപ്പെട്ടാല്‍ അയാള്‍ ചെയ്യുന്നതും പറയുന്നതുമൊക്കെ നമ്മള്‍ ഇഷ്ടപ്പെടും. മറ്റുള്ളവരും ഇത് തന്നെയാണ് ശ്രമിക്കുന്നത്.

അപ്പോള്‍ മറ്റുള്ളവരെ ശ്രദ്ധിക്കാന്‍ കഴിയാതെ വരും. അവര്‍ ചിലപ്പോള്‍ ശല്യമായും തോന്നിയേക്കാം. അങ്ങനെ ഉണ്ടാകരുതെന്നും എനിക്കുണ്ടായിരുന്നു. എല്ലാവര്‍ക്കും തുല്യസ്ഥാനം കൊടുക്കണമെന്നും, ഒരേ പോലെ പരിഗണിക്കണമെന്നും ഉണ്ടായിരുന്നു. എലിമിനേഷന്‍ എനിക്ക് തീര്‍ത്തും ഇഷ്ടപ്പെടുന്ന വിഷയമല്ല.

അപര്‍ണദി, ശ്വേത എന്നിവരെ പുറത്താക്കുമ്പോള്‍ ഞാന്‍ നിസ്സഹായനായിരുന്നു. എനിക്ക് എന്തോ തെറ്റ് പറ്റിയത് പോലെ തോന്നി. എന്റെ ജീവിതത്തില്‍ ആദ്യമായി എനിക്ക് കുറ്റബോധം തോന്നി. ഫൈനല്‍ റൗണ്ടിലെത്തിയ മൂന്ന് പേരും അവരുടെ കുടുംബങ്ങളും പ്രതീക്ഷയിലായിരുന്നു.

സംഗീത്, മെഹന്ദി അങ്ങനെ വിവാഹസംബന്ധമായ ചടങ്ങുകള്‍ നടന്ന ഈ വേദിയില്‍ നിന്ന് ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റ് രണ്ട് കുടുംബങ്ങള്‍ എത്ര മാത്രം വേദനിക്കുമെന്ന് ചിന്തയിലാണ് ആരെയും സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. വളരെ എളുപ്പത്തില്‍ ഒരാളെ തിരഞ്ഞെടുക്കാമെന്ന ധാരണയിലാണ് ഷോ ചെയ്യാന്‍ സന്നദ്ധനായത്.

മൂന്ന് പേരെയും ഒരു പോലെയാണ് സ്‌നേഹിക്കുന്നത്. ഭാവിയില്‍ ചിലപ്പോള്‍ ഇവരിലൊരാളെ ഞാന്‍ സ്വീകരിച്ചേക്കാം. എന്നാല്‍ ഇപ്പോള്‍ അതിന് കഴിയുന്നില്ലെന്നും താരം വിശദീകരിച്ചു. എന്നാല്‍ ആര്യയുടെ തീരുമാനത്തിനെതിരെ വന്‍വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.

പരിപാടിയില്‍ അതിഥികളായെത്തിയവര്‍ അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തു. മറ്റ് 13 പേരെ എലിമിനേറ്റ് ചെയ്തപ്പോള്‍ വേദനിച്ചില്ലെയെന്നും, അവസാനം ഒരാളെ മാത്രമേ വിവാഹം ചെയ്യാന്‍ കഴിയൂ എന്നറിയില്ലായിരുന്നോ എന്നും പ്രതികരണങ്ങള്‍ ഉണ്ടായി.

പ്രേക്ഷകരായ ഞങ്ങള്‍ നിരാശയിലാണെന്നും ചിലര്‍ പ്രതികരിച്ചു. എന്നാല്‍ ആര്യയുടെ ജീവിതം തീരുമാനിക്കുന്നത് അദ്ദേഹമാണെന്നായിരുന്നു മറ്റൊരു വിഭാഗത്തിന്റെ നിലപാട്. തുടക്കം മുതല്‍ വിവാദങ്ങളായിരുന്നു ഷോയില്‍. ആര്യ ലവ് ജിഹാദ് നടത്തുകയാണെന്ന് വരെ ചിലര്‍ വിമര്‍ശിച്ചിരുന്നു.