ബാങ്ക് വായ്പാ തട്ടിപ്പ്: ആര്‍ബിഐ ഗവര്‍ണറെ പാര്‍ലമെന്ററി സമിതി വിളിച്ചുവരുത്തും
17 April 2018
ബാങ്ക് വായ്പാ തട്ടിപ്പുകേസില്‍ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനെ പാര്‍ലമെന്ററി സമിതി വിളിച്ചുവരുത്തും. മേയ് 17ന് ഹാജരാകാന്‍ നിര്‍ദേശം നല്കി. മുതിര്‍ന്ന കോണ്‍ഗ്രസ് നോതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ അധ്യക്ഷനായുള്ള പാര്‍ലമെന്റിന്റെ അക്കൗണ്ട് കമ്മറ്റിയാണ് ഊര്‍ജിത് പട്ടേലിനെ വിളിച്ചു വരുത്താന്‍ തീരുമാനിച്ചത്.
രാജ്യത്തെ മുഴുവന്‍ നാണക്കേടിലാക്കിയ 30000 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അടക്കം തട്ടിപ്പാണ് സമിതി അന്വേഷിക്കുന്നത്. ബാങ്കുകള്‍ക്ക് വായ്പ നല്കുന്നതില് നിബന്ധനകള്‍ നിലനില്‍ക്കെ എങ്ങനെയാണ് ഇത്രത്തോളം രൂപ വായ്പ ഇനത്തില്‍ നല്‍കിയതെന്ന് സമിതി ഊര്ജിത്തില് നിന്ന് വിശദീകരണം തേടും. എന്നാല്‍ കമ്മറ്റിയിലുള്ള ബിജെപി നേതാക്കള്‍ ഊര്ജിത്തിനെ വിളിച്ചു വരുത്തുന്നതില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.