പടക്കവുമായി കാറില്‍ യാത്ര; സിഗരറ്റ് കത്തിച്ചുവലിച്ചതോടെ പടക്കം പൊട്ടാന്‍ തുടങ്ങി; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്(വീഡിയോ)
17 April 2018
കാറിന്റെ ഡിക്കിയില്‍ പടക്കവുമായി യാത്ര ചെയ്തവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചൈനയില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പടക്കം വാങ്ങി കാറില്‍ വെച്ച ശേഷമായിരുന്നു ഇവരുടെ യാത്ര. ഇതിനിടയില്‍ ഒരാള്‍ സിഗററ്റ് കത്തിച്ചു വലിച്ചു.
ഇതോടെ പടക്കം പൊട്ടാന്‍ തുടങ്ങി. കാറിനുള്ളില്‍ നിന്ന് ശക്തമായി പുകയും ഉയരാന്‍ തുടങ്ങി. സിഗ്നലില്‍ കാര്‍ നിര്‍ത്തിയിട്ട സമയത്തായിരുന്നു സംഭവം നടന്നത്. ഇതോടെ കാറിലുണ്ടായിരുന്നവര്‍ പുറത്തേക്കിറങ്ങിയോടുന്നത് വീഡിയോയില്‍ കാണാം.