മെട്രോ തുരങ്കത്തില്‍ കുടുങ്ങി; യാത്രക്കാര്‍ ചില്ല് തകര്‍ത്ത് രക്ഷപ്പെട്ടു
16 April 2018
കൊല്‍ക്കത്ത മെട്രോ തുരങ്കത്തിനുള്ളില്‍ കുടുങ്ങി. ഞായറാഴ്ച രാത്രി 9.30 നാണ് കവി സുബ്ഹാസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്ന മെട്രോ നേതാജി ഭവന് സ്റ്റേഷന് സമീപം വൈദ്യുത തകരാറിനെത്തുടര്‍ന്ന് രണ്ടു കോച്ചുകള്‍ കുടുങ്ങിയത്.
വൈദ്യുതി നിലച്ചതോടെ കോച്ചുകളില്‍ ഇരുട്ടായി. തകരാറിനെത്തുടര്‍ന്ന് ട്രാക്കില്‍ നിന്ന് തീപ്പൊരികളും ഉണ്ടായി. ഇതോടെ പരിഭ്രാന്തരായ യാത്രക്കാര്‍ കോച്ചിന്റെ ചില്ലുകള്‍ പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു.
20 മിനിറ്റ് കൊണ്ട് എല്ലാവരേയും പുറത്തെത്തിച്ചതായും ആര്‍ക്കും പരിക്കില്ലെന്നും മെട്രോ അധികൃതര്‍ അറിയിച്ചു. തകരാറിനെത്തുടര്‍ന്ന് സര്‍വീസ് അല്പ നേരത്തേക്ക് തടസ്സപ്പെട്ടു. വൈദ്യുതി തകരാറിനുള്ള കാരണത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.