പദ്മാവതിന് ശേഷം വീണ്ടും ദീപിക രണ്‍വീര്‍ ജോഡി യാഷ് രാജ് ഫിലിം ചിത്രത്തില്‍ ഒന്നിക്കുന്നു?
ജീവിതത്തിലെ കെമിസ്ട്രി സിനിമയിലും തെളിയിച്ചിട്ടുള്ളവരാണ് രണ്‍വീര്‍ സിങ്ങും ദീപിക പദുകോണും. ഇരുവരുമൊന്നിച്ച മൂന്ന് ചിത്രങ്ങള്‍ അതിന് തെളിവാണ്. ഒരു ബ്ലോക്ബസ്റ്റര്‍ ചിത്രത്തിന് വേണ്ട കെമിസ്ട്രി ഇരുവര്‍ക്കുമിടയിലുണ്ടെന്ന് സിനിമാ നിര്‍മ്മാതാക്കള്‍ തിരിച്ചറിയുകയും ചെയ്തതാണ്.
എന്നാല്‍ ബോളിവുഡിലെ ഏറ്റവും വലിയ നിര്‍മ്മാതാക്കളായ യാഷ് രാജ് ഫിലിംസ് ഈ കെമിസ്ട്രി ഇതുവരെ പരീക്ഷിച്ചു നോക്കിയിട്ടില്ലായിരുന്നു. എന്തായാലും വൈആര്എഫും രണ്‍വീര്‍ ദീപിക ജോഡിയെ ഒരുമിപ്പിക്കാനുള്ള തയ്യാറെടുപ്പുകളിലാണെന്നാണ് ബോളിവുഡില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മനീഷ് ശര്‍മ്മയായിരിക്കും ചിത്രം സംവിധാനം ചെയ്യുക എന്നും റിപ്പോര്‍ട്ടുണ്ട്. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി ഒരു ചിത്രം നിര്‍മ്മിക്കുന്നതില്‍ ആദിത്യ ചോപ്രക്ക് താല്‍പ്പര്യമുണ്ടായിരുന്നു. രണ്‍വീര്‍ സിങ്ങ് മാത്രമല്ല, കാമുകി ദീപികയും ആ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്.