സുനാമി പോലെ ആര്‍ത്തിരച്ച് വരുന്ന മഞ്ഞ്; ഭയാനകമായ വീഡിയോ കാണാം
14 April 2018
സുനാമി പോലെ ആര്‍ത്തിരച്ച് മഞ്ഞ് താഴേക്ക് പതിക്കുന്ന ഭയാനകമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഫ്രാന്‍സിലെ ഫ്രഞ്ച് ആല്‍പ്സില്‍ പ്രവര്‍ത്തിക്കുന്ന ടിഗ്നെസ് സ്കൈ റിസോര്‍ട്ടിലാണ് ഹിമപാതമുണ്ടായത്. അപകടത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടയ്ക്ക് ഒരാള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
സുനാമി പോലെ ആര്ത്തിരച്ചാണ് ടണ്‍ കണക്കിന് മഞ്ഞ് ഒഴുകിവന്നത്. ഇത് കണ്ട് അവിടെയുണ്ടായിരുന്ന ആളുകള്‍ ഓടി രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം. റോഡുകളും നിരവധി വാഹനങ്ങളും മഞ്ഞില്‍ മൂടപ്പെട്ടു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.