മോദിയുടെ നോമിനി പ്രവീണ്‍ തൊഗാഡിയയെ തോല്‍പ്പിച്ചു: വി.എച്ച്.പി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും തൊഗാഡിയ പുറത്തായി

single-img
14 April 2018

ന്യൂഡല്‍ഹി: വിശ്വഹിന്ദു പരിഷത്തിന്റെ തിരഞ്ഞെടുപ്പില്‍ പ്രവീണ്‍ തൊഗാഡിയ പക്ഷത്തിന് തോല്‍വി. തൊഗാഡിയയുടെ അടുപ്പക്കാരനായ രാഘവ് റെഡ്ഡിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോമിനിയായ വിഷ്ണു സദാശിവ് കോക്‌ജെയാണ് പരാജയപ്പെടുത്തിയത്.

192 വോട്ടുകളില്‍ അറുപതിനെതിരെ 131 വോട്ടുകള്‍ക്കാണ് കോക്‌ജെ വിജയിച്ചത്. ഇതോടെ വര്‍ക്കിംഗ് പ്രസിഡന്റായ തൊഗാഡിയയ്ക്ക് പകരം വിഷ്ണു കോക്‌ജെ വി.എച്ച്.പി അദ്ധ്യക്ഷനാകും. ഹിമാചല്‍ പ്രദേശ് മുന്‍ ഗവര്‍ണറും മദ്ധ്യപ്രദേശ് ഹൈക്കോടതി ജഡ്ജുമായിരുന്നു കോക്‌ജെ.

അമ്പത്തി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വി.എച്ച്.പി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്. മോദിക്കെതികെ പരസ്യമായി രംഗത്തെത്തിയ തൊഗാഡിയയെ മോദിയും ആര്‍.എസ്.എസും തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2003ലാണ് വി.എച്ച്.പിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് തൊഗാഡിയ എത്തുന്നത്.