തൊണ്ടിമുതല്‍ മികച്ച മലയാള ചിത്രം: ടേക്ക് ഓഫിനും പാര്‍വതിയ്ക്കും പ്രത്യേക ജൂറി പരാമര്‍ശം: ഫഹദ് ഫാസില്‍ മികച്ച സഹനടന്‍; മികച്ച സംവിധായകന്‍ ജയരാജ്; മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം ആളൊരുക്കം

single-img
13 April 2018

മലയാള സിനിമയ്ക്ക് അഭിമാനമാവുകയാണ് ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരം. നിരവധി അവാര്‍ഡുകളാണ് അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച മലയാള ചിത്രമായി തൊണ്ടിമുതലും ദൃക്‌സാക്ഷിയും തിരഞ്ഞെടുക്കപ്പെട്ടു.

തൊണ്ടിമുതലിന്റെ തിരക്കഥ അത്ഭുതപ്പെടുത്തുന്നതാണെന്നും ഇതൊരു അസാധാരണ ചിത്രമാണെന്നുമായിരുന്നു അവാര്‍ഡ് ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂറിന്റെ പ്രതികരണം. ഇറാഖില്‍ കുടുങ്ങിപ്പോയ നഴ്‌സുമാരെ രക്ഷപ്പെടുത്തുന്നതു പ്രമേയമായെത്തിയ ടേക്ക് ഓഫ് എന്ന ചിത്രത്തിനും നടി പാര്‍വതിക്കും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.

ബോളിവുഡ് ചിത്രം മോമിലെ അഭിനയത്തിന് അന്തരിച്ച നടി ശ്രീദേവി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ബംഗാളി ചിത്രമായ നഗര്‍ കീര്‍ത്തനിലെ അഭിനയത്തിന് റിഥി സെന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. സഹനടനായി തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസിലും സഹനടിയായി ഹിന്ദി ചിത്രമായ ഇരാദായിലെ അഭിനയത്തിന് ദിവ്യ ദത്തയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചിത്രം വില്ലേജ് റോക്ക് സ്റ്റാര്‍സ് (അസം). മികച്ച സംവിധായകന്‍ ജയരാജ് (ഭയാനകം).

ഭയാനകം എന്ന ചിത്രത്തിലൂടെ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ജയരാജ് സ്വന്തമാക്കി. യേശുദാസ് ആണ് മികച്ച ഗായകന്‍ (ചിത്രം: വിശ്വാസപൂര്‍വം മന്‍സൂര്‍). സാമൂഹിക പ്രസക്തിയുള്ള ചിത്രം: ആളൊരുക്കം

പുരസ്കാരങ്ങൾ ഇങ്ങനെ

∙ മികച്ച സംവിധായകൻ– ജയരാജ് (ഭയാനകം) ∙ സാമൂഹിക പ്രസക്തിയുള്ള ചിത്രം: ആളൊരുക്കം ∙ ദേശീയോദ്ഗ്രഥനം: ചിത്രം: ധപ്പ ∙ മികച്ച ഗായകൻ– കെ.ജെ. യേശുദാസ് (ഗാനം– പോയ് മറഞ്ഞ കാലം (ഭയാനകം)) ∙ സഹനടി– ദിവ്യ ദത്ത (ഇരാദാ– ഹിന്ദി) ∙ മികച്ച നടി– ശ്രീദേവി (ചിത്രം–മോം) ∙ നടൻ– റിഥി സെൻ (നഗർ കീർത്തൻ) ∙ സഹനടൻ– ഫഹദ് ഫാസിൽ

∙ മികച്ച തിരക്കഥ (ഒറിജിനൽ)– തൊണ്ടിമുതലും ദൃക്‌സാക്ഷിയും (സജീവ് പാഴൂർ) ∙ തിരക്കഥ (അഡാപ്റ്റഡ്)– ജയരാജ് (ചിത്രം: ഭയാനകം) ∙ ഛായാഗ്രഹണം– ഭയാനകം ∙ സംഗീതം– എ.ആർ.റഹ്മാൻ (കാട്രു വെളിയിടൈ) ∙ പശ്ചാത്തല സംഗീതം– എ.ആർ.റഹ്മാൻ ∙ മികച്ച മെയ്ക് അപ് ആർടിസ്റ്റ്– രാം രജത് (നഗർ കീർത്തൻ) ∙ കോസ്റ്റ്യൂം– ഗോവിന്ദ മണ്ഡൽ ∙ പ്രൊഡക്‌ഷൻ ഡിസൈൻ– സന്തോഷ് രാജൻ (ടേക്ക് ഓഫ്) ∙ എഡിറ്റിങ്– റീമ ദാസ് (വില്ലേജ് റോക്ക് സ്റ്റാർ)

വിവിധ ഭാഷകളിലെ മികച്ച ചിത്രം

∙ ഹിന്ദി – ന്യൂട്ടൻ‌

∙ തമിഴ് – ടു ലെറ്റ്

∙ ഒറിയ – ഹലോ ആർസി ∙ ബംഗാളി – മയൂരക്ഷി ∙ ജസാറി – സിൻജാർ ∙ തുളു – പഡായി ∙ ലഡാക്കി – വോക്കിങ് വിത് ദി വിൻഡ് ∙ കന്നഡ– ഹെബ്ബട്ടു രാമക്ക ∙ തെലുങ്ക് – ഗാസി

∙ സ്പെഷൽ എഫക്ട്സ്, മികച്ച ആക്‌ഷൻ ഡയറക്‌ഷൻ– ബാഹുബലി 2 ∙ മികച്ച ഷോർട് ഫിലിം (ഫിക്‌ഷൻ) – മയ്യത്ത് (മറാത്തി ചിത്രം) ∙ സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങൾ – ഐ ആം ബോണി, വേൽ ഡൺ

പ്രത്യേക പരാമർശം

∙ പാർവതി (ടേക്ക് ഓഫ്) ∙ പങ്കജ് ത്രിപാഠി (ന്യൂട്ടൻ) ∙ മോർഖ്യ (മറാത്തി ചിത്രം) ∙ ഹലോ ആർസി (ഒഡീഷ ചിത്രം)

∙ പ്രത്യേക ജൂറി പുരസ്കാരം – എ വെരി ഓൾഡ് മാൻ വിത് ഇനോർമസ് വിങ്സ് ∙ എജ്യുക്കേഷനൽ ചിത്രം – ദി ഗേൾസ് വി വേർ ആൻഡ് ദി വിമൻ വി വേർ ∙ നോൺ ഫീച്ചർ ചിത്രം – വാട്ടർ ബേബി