ബ്രേക്ക് ഇടാന്‍ മറന്നു; എന്‍ജിനില്ലാതെ ട്രെയിന്‍ ഓടിയത് 10 കിലോമീറ്റര്‍; ഒഴിവായത് വന്‍ ദുരന്തം
#WATCH Coaches of Ahmedabad-Puri express rolling down towards Kesinga side near Titlagarh because skid-brakes were not applied #Odisha (07.04.18) pic.twitter.com/bS5LEiNuUR
— ANI (@ANI) April 8, 2018
എന്‍ജിനില്‍ നിന്ന് വേര്‍പെടുത്തിയ അഹമ്മദാബാദ് പുരി എക്സ്പ്രസ്സ് ട്രെയിനിന്റെ ഇരുപത്തിരണ്ട് ബോഗികള്‍ ഓടിയത് പതിനഞ്ച് കിലോമീറ്റര്‍ ദൂരം. ഒഡിഷയിലെ ബാലഖിര് സ്റ്റേഷനിലാണ് സംഭവം. നൂറുകണക്കിന് യാത്രക്കാര്‍ ബോഗികളിലുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപെടുകയായിരുന്നു.
കോച്ചുകളിലെ സ്കിഡ് ബ്രേക്കുകള്‍ പ്രയോഗിക്കാന്‍ മറന്നു പോയതാണ് ട്രെയിന്‍ നീങ്ങാന്‍ കാരണമായത്. തുടര്‍ന്ന് ഇത് ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ ജീവനക്കാര്‍ ട്രാക്കുകളില്‍ കല്ലുകള്‍ വച്ച് തടയാന്‍ ശ്രമിച്ചെങ്കിലും 10 കിലോമീറ്ററോളം ഓടിയാണ് ട്രെയിന്‍ നിന്നത്.
യാത്രികരെല്ലാം സുരക്ഷിതരാണെന്നും രണ്ട് റെയില്‍വേ ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതായും ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടതായും അധികൃതര്‍ അറിയിച്ചു.