ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ് വിവാഹിതനാകുന്നു; വധു ഐശ്വര്യ റായ്!

single-img
6 April 2018

പട്‌ന: ആര്‍.ജെ.ഡി. നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ് വിവാഹിതനാകുന്നു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ദരോഗ പ്രസാദ് റായുടെ കൊച്ചുമകളായ ഐശ്വര്യ റായ് ആണ് വധു. എംബിഎ ബിരുദധാരിയാണ് ഐശ്വര്യ.

വിവാഹനിശ്ചയം ഏപ്രില്‍ 18നും വിവാഹം മേയ് 12നും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ലാലുവിന്റെ കുടുംബവുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ അറിയിച്ചു. 1970ല്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്നു ദരോഗ പ്രസാദ് റായ്.

ഐശ്വര്യയുടെ പിതാവ് ചന്ദ്രികാ റായിയും ബിഹാറില്‍ മന്ത്രിയായിരുന്നു. മൂന്നു മക്കളില്‍ മൂത്തയാളാണ് ഐശ്വര്യ. സഹോദരി ആയുഷി റായി എന്‍ജിനീയറും സഹോദരന്‍ അപൂര്‍വ റായ് നിയമ വിദ്യാര്‍ഥിയുമാണ്.