തോന്നിയ പോലെ ചെരുപ്പുകള്‍ ഊരിയിടാമെന്ന് കരുതേണ്ട; സ്വയം പാര്‍ക്ക് ചെയ്യാന്‍ ഈ ചെരുപ്പുകള്‍ക്കറിയാം (വീഡിയോ)

single-img
5 April 2018

പൊതുസ്ഥലങ്ങളില്‍ ചെരുപ്പുകള്‍ കൂട്ടിയിടുന്നത് പലപ്പോഴും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാറുണ്ട്. ചെരുപ്പുകള്‍ വെക്കാന്‍ പ്രത്യേക സ്ഥലങ്ങള്‍ ഉണ്ടായാലും ആരും അതൊന്നും വകവെക്കാതെ തങ്ങളുടെ ചെരുപ്പുകള്‍ അലക്ഷ്യമായി ഊരിവെക്കുകയാണ് പതിവ്. ഈ പതിവിന് കടിഞ്ഞാണിടാനാണ് ജപ്പാന്‍ കമ്പനിയായ നിസാന്‍ പുത്തന്‍ ആശയവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

സെല്‍ഫ് പാര്‍ക്കിംഗ് സ്ലിപ്പറുകള്‍ എന്ന ആശയമാണ് നിസാന്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. ചെരുപ്പ് ഉപയോഗിക്കാത്ത സമയങ്ങളില്‍ നിശ്ചിത സ്ഥലത്ത് ചെരുപ്പ് സ്വയം പാര്‍ക്ക് ചെയ്യും. ചെരുപ്പുകള്‍ എവിടെ പാര്‍ക്ക് ചെയ്യണമെന്ന് മുന്‍കൂട്ടി സെറ്റ് ചെയ്യാനുമാകും.

ഇതിനായി ചെരുപ്പില്‍ മോട്ടോറും ചക്രങ്ങളും സെന്‍സറുകളും ഘടിപ്പിച്ചിട്ടുണ്ട്. ചെരുപ്പിനെ ഇതിനായി പ്രാപ്തമാക്കുന്നത് ക്യാമറയാണ്. സെല്‍ഫ് ഡ്രൈവിംഗ് സംവിധാനമുള്ള കാറുകള്‍ക്ക് പ്രചാരണം നല്‍കുന്നതിനായാണ് സെല്‍ഫ് പാര്‍ക്കിംഗ് ചെരുപ്പുകള്‍ വികസിപ്പിച്ചതെന്നാണ് കമ്പനി പറയുന്നത്.