പൊലീസിന്റെ പെരുമാറ്റം നന്നാക്കണം; ഏതു ഘട്ടത്തിലും മാന്യത കൈവിടാന്‍ പാടില്ല; എന്ത് വന്നാലും ജനമൈത്രി പൊലീസ് സംവിധാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പിണറായി

single-img
5 April 2018

കോട്ടയം: ജനമൈത്രി പൊലീസ് സംവിധാനത്തെ എതിര്‍ത്ത് പൊലീസ് മുന്‍ മേധാവി ടി.പി.സെന്‍കുമാര്‍ നടത്തിയ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പ്രായമായവരെ പൊലീസ് പരിചരിക്കേണ്ടെന്ന സെന്‍കുമാറിന്റെ പ്രസ്താവന ശ്രദ്ധയില്‍ പെട്ടെന്നും ഇത്തരം പ്രതികരണങ്ങള്‍ ആശ്ചര്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്ത് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന ദിനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. എന്ത് വന്നാലും ജനമൈത്രി പൊലീസ് സംവിധാനത്തില്‍ നിന്ന് പിന്നോട്ടില്ല.

പ്രായമായവര്‍ക്ക് സഹായം നല്‍കേണ്ടത് പൊലീസിന്റെ ചുമതലയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ പെരുമാറ്റം നന്നാകണം. ഏതു ഘട്ടത്തിലും മാന്യത കൈവിടാന്‍ പാടില്ല. ജോലിഭാരം കൂടുതലാണെന്നറിയാം. പൊലീസിലെ അംഗബലം കൂട്ടും. ജോലിക്കിടെ മരിക്കുന്നവരുടെ കുടുംബത്തിന് 20 ലക്ഷം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.