കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് ആദ്യ മെഡല്‍

single-img
5 April 2018

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. പുരുഷന്‍മാരുടെ 56 കിലോ ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ ഗുരുരാജയിലൂടെയാണ് ഇന്ത്യ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. 248 കിലോ ഉയര്‍ത്തിയാണ് ഇരുപത്തിയെട്ടുകാരനായ ഗുരുരാജ വെള്ളി നേടിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡോടെ 261 കിലോ ഉയര്‍ത്തിയ മലേഷ്യയുടെ മുഹമ്മദ് ഇസ്ഹാര്‍ അഹമദിനാണ് ഈ ഇനത്തില്‍ സ്വര്‍ണം. ശ്രീലങ്കയുടെ ചതുരങ്ക ലക്മല്‍ വെങ്കലവും സ്വന്തമാക്കി (248 കിലോ). അതേസമയം പ്രതീക്ഷയോടെ നീന്തല്‍കുളത്തിലിറങ്ങിയ മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് ഹീറ്റ്‌സില്‍ പുറത്തായി.