കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം; മീരാബായ് ചാനുവിന് റെക്കോര്‍ഡ്

single-img
5 April 2018

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ 48 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇരുപത്തി മൂന്നുകാരിയായ മീരാബായി ചാനു കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം സ്വന്തമാക്കിയത്. നേരത്തെ പുരുഷന്മാരുടെ 56 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ഗുരുരാജ വെള്ളി നേടിയിരുന്നു.

ആകെ 196 കിലോഗ്രാം ഉയര്‍ത്തി കോമണ്‍വെല്‍ത്ത് റെക്കോര്‍ഡോടെയാണ് ചാനുവിന്റെ സുവര്‍ണനേട്ടം. സ്‌നാച്ചില്‍ 86 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 110 കിലോയുമാണ് ചാനു ഉയര്‍ത്തിയത്. 2014ല്‍ ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ ചാനു വെള്ളി സ്വന്തമാക്കിയിരുന്നു.