രാഹുല്‍ ഗാന്ധിയുടെയും അമിത് ഷായുടെയും വിമാനങ്ങളില്‍ പരിശോധന

single-img
4 April 2018

ബെംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായുടെയും പ്രത്യേക വിമാനങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കര്‍ണാടകയിലെ ഹുബ്ബള്ളി വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രത്യേക വിമാനങ്ങളിലായിരുന്നു പരിശോധന.

തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം ബെംഗളൂരുവിലെ മൂന്ന് ജില്ലാതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇത് സ്വാഭാവിക നടപടി മാത്രമാണെന്നും പ്രത്യേകലക്ഷ്യം വെച്ചുള്ള പരിശോധനയായിരുന്നില്ലെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ ധര്‍വാദ് പറഞ്ഞു.