ദിലീഷ് പോത്തന്‍ നായകനാകുന്നു

single-img
4 April 2018

സംവിധായകനായും, സഹനടനായും പ്രേക്ഷകരെ രസിപ്പിച്ച ദിലീഷ് പോത്തന്‍ നായകനാകുന്നു. അതും ഹൊറര്‍ ചിത്രത്തില്‍. നവാഗതനായ ബിജുദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദിലീഷ് പോത്തന്‍ നായകനാകുന്നത്. മഹോഷിന്റെ പ്രതികാരം, തൊണ്ടി മുതലും ദൃക്‌സാക്ഷിയും തുടങ്ങിയ ചിത്രങ്ങളിലൂടെ പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ് തെളിയിച്ചതിന് ശേഷമാണ് ദിലീഷ് പോത്തന്‍ നായകനായി ചിത്രം ഒരുങ്ങുന്നത്.

ലിയാന്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദിലീഷ് പോത്തനെ കൂടാതെ ഹരീഷ് പേരടിയും പ്രധാന വേഷത്തിലെത്തുന്നു.
മലയാള സിനിമയില്‍ ഇതു വരെ പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ത്രില്ലര്‍ മൂഡിലായിരിക്കും ചിത്രം ഒരുക്കുക എന്നാണ് അണിയറ വാര്‍ത്തകള്‍.

ഇതു വരെ കണ്ടിട്ടുള്ള ഹൊറര്‍ ചിത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും ലിയാന്‍സ്. മലയാളത്തിലും തമിഴിലും ചിത്രം പുറത്തിറങ്ങും. ഹരീഷ് പേരടി, ബിജുക്കുട്ടന്‍, കോട്ടയം പ്രദീപ്, നിരജ്ഞന്‍ എബ്രഹാം, സന്ദീപ്, അനൂപ്, ശരണ്യ ആനന്ദ്, രമ്യ പണിക്കര്‍, ധനീഷ സുരേന്ദ്രന്‍, ഡോണ റൊസാരിയോ, വര്‍ഷ പ്രസാദ്, ആര്യ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഊട്ടി, തൃശൂര്‍ എന്നിവിടങ്ങളിലായിരിക്കും ചിത്രത്തിന്റെ ചിത്രീകരണം.