ഗുജറാത്തില്‍ സ്പീക്കറുടെ കസേരയില്‍ സ്പീക്കറില്ല; പകരം വഴിപോക്കന്‍

single-img
4 April 2018

അഹമ്മദാബാദ്: ഗുജറാത്തില്‍ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദിയുടെ സീറ്റില്‍ ഇരിക്കുന്ന യുവാവിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. സംഭവം വിവാദമായതിന് പിന്നാലെ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി അന്വേഷണത്തിന് ഉത്തരവിട്ടു. മാര്‍ച്ച് 28ന് ബജറ്റ് സെഷന്‍ കഴിഞ്ഞതിന് ശേഷമുള്ള ദിവസങ്ങളിലാണ് ചിത്രമെടുത്തിരിക്കുന്നത്.

എന്നാല്‍ അംഗങ്ങള്‍ക്ക് മാത്രം പ്രവേശനമുള്ള മുറിയില്‍ യുവാവ് എങ്ങനെ പ്രവേശിച്ചെന്നോ ഫോട്ടോ എടുത്തുവെന്നോ വ്യക്തമല്ല. ചിത്രമെടുത്തത് മറ്റൊരാളായതിനാല്‍ തന്നെ കൂടുതല്‍ പേര്‍ സഭാഹാളില്‍ പ്രവേശിച്ചിരിക്കാമെന്നാണ് പൊലീസ് പറയുന്നത്.

സംഭവം നിയമസഭാ സെക്രട്ടറിയേറ്റും പൊലീസും അന്വേഷിക്കുന്നുണ്ട്. സംഭവമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും യുവാവിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താനായിട്ടുണ്ടെന്നും നിയമസഭാ സെക്രട്ടറി ഡിഎം പാട്ടീല്‍ പറഞ്ഞു.