മദ്യപിച്ചു ബോധമില്ലാതെ വന്ന നടനെ മുറിയില്‍ കയറ്റിയില്ല: നടിക്ക് ക്രൂര മര്‍ദ്ദനം

single-img
4 April 2018

ന്യൂഡല്‍ഹി: നടിയെ നായകന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് റിപ്പോര്‍ട്ട്. ഭോജ്പുരി നടനും ഗായകനുമായ പവന്‍ സിംഗ് ആണ് നടി അക്ഷര സിംഗിനെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഒരു സ്വകാര്യ റിസോര്‍ട്ടില്‍ വച്ചാണ് സംഭവം.

മദ്യപിച്ച് മോശമായി പെരുമാറിയ പവനെ അക്ഷര തന്റെ മുറിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പവന്‍ അക്ഷരയെ മര്‍ദ്ദിക്കുന്നതിന് ഹോട്ടല്‍ ജീവനക്കാര്‍ ദൃക്‌സാക്ഷികളാണ്.

കൈകള്‍ക്ക് സാരമായി പരിക്കേറ്റ അക്ഷരയെ റിസോര്‍ട്ടിലെ ജീവനക്കാര്‍ ആസ്പത്രിയില്‍ എത്തിച്ചു. സില്‍വാസ എന്ന സിനിമയില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു ഇരുവരും.

ചിത്രീകരണം പൂര്‍ത്തിയാക്കിയതിനാല്‍ മുംബൈയിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയായിരുന്നു അക്ഷര. പവന്‍ തനിക്ക് ലഭിക്കുന്ന അവസരങ്ങള്‍ മുടക്കുകയാണെന്ന് അക്ഷര നേരത്തേ പരസ്യമായി ആരോപിച്ചിരുന്നു.