അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ സംവിധായകന് കലക്കന്‍ മറുപടിയുമായി ആസിഫ് അലി

single-img
4 April 2018

ആസിഫ് അലി അടക്കമുളള പുതുതലമുറ താരങ്ങള്‍ അഭിനയിച്ച ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രത്തിന്റെ സംവിധായകന്‍ എം.എ നിഷാദിന്റെ കമന്റ് കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചാവിഷയമായിരുന്നു. അഭിനയിക്കാനറിയാത്ത 4 താരങ്ങള്‍ കാരണമാണ് ചിത്രം പരാജയപ്പെട്ടതെന്നും അല്ലെങ്കില്‍ ഉറപ്പായും വിജയിക്കേണ്ടിയിരുന്ന ചിത്രമായിരുന്നു ബെസ്റ്റ് ഓഫ് ലക്ക് എന്നുമാണ് നിഷാദ് അഭിപ്രായപ്പെട്ടത്.

ഇതിനെതിരെയാണ് ആസിഫിന്റെ കലക്കന്‍ മറുപടി. എന്നാല്‍ പേരെടുത്ത് പറയാതെയാണ് ആസിഫും മറുപടി നല്‍കിയത്. ഇതിലും മികച്ച മറുപടി സ്വപ്നങ്ങളില്‍ മാത്രമെന്നായിരുന്നു ആരാധകരുടെ പ്രതികരണം. പോയ വര്‍ഷം പുറത്തിറങ്ങിയ കാറ്റ് എന്ന ചിത്രത്തില്‍ നിന്നുള്ള സ്റ്റില്ലും കൂടെ ഒരു കുറിപ്പുമാണ് താരം പോസ്റ്റ് ചെയ്തത്.

ഈ കഥാപാത്രത്തെ അവതരിപ്പിക്കാനായി തന്നെ തിരഞ്ഞെടുത്ത സംവിധായകന്‍ അരുണ്‍കുമാറിന് നന്ദിയെന്ന് പറഞ്ഞാണ് ആസിഫ് പോസ്റ്റിട്ടത്. ആര്‍ക്കു വേണ്ടിയാണ് പോസ്റ്റെന്നോ, എന്തിന് വേണ്ടിയാണ് പോസ്റ്റെന്നോ താരം വെളിപ്പെടുത്തുന്നുമില്ല.

ശ്യാമപ്രസാദിന്റെ ഋതുവിലൂടെ അരങ്ങേറിയ ആസിഫ് അലി പിന്നിട് സഹനടന്‍, വില്ലന്‍ എന്നീ വേഷങ്ങളിലും തിളങ്ങി. രണ്ടു സിനിമകള്‍ നിര്‍മ്മിക്കുക കൂടി ചെയ്ത ആസിഫ് മലയാള സിനിമയില്‍ യുവതാരങ്ങളില്‍ പ്രമുഖ സ്ഥാനത്താണ്.