വിഴിഞ്ഞം കരാര്‍ കാലാവധി നീട്ടിനല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി

single-img
3 April 2018


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാര്‍ നിര്‍മാണം സമയബന്ധിതമായി തന്നെ പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കരാര്‍ നീട്ടുന്ന കാര്യം ഇപ്പോള്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും അദാനി പോര്‍ട്‌സ് സിഇഒ കരണ്‍ അദാനിയെ മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

നേരത്തേ, വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് അദാനി ഗ്രൂപ്പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഓഖി ദുരന്തം നിര്‍മാണ പ്രവര്‍ത്തനത്തിന് തടസമായെന്നാണ് കമ്പനിയുടെ വിശദീകരണം. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഡ്രഡ്ജര്‍ തകര്‍ന്നതാണ് കാരണമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നു.