ഇന്ധനവില കൂടുന്നത് അനുസരിച്ച് രാജ്യം വികസിക്കുമെന്ന് ചാനല്‍ ചര്‍ച്ചക്കിടെ ബിജെപി നേതാക്കള്‍: ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

single-img
3 April 2018

ഉപഭോക്താക്കളുടെ നെഞ്ചില്‍ തീകോരിയിട്ട് പെട്രോള്‍, ഡീസല്‍ വില കുതിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില 70 ഡോളറിലേക്ക് അടുക്കുന്നതിനാല്‍ വരും ദിവസങ്ങളിലും ഇന്ധനവില കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേക്കുറിച്ച് ചാനലുകള്‍ ചര്‍ച്ച നടത്തുമ്പോള്‍ വില വര്‍ദ്ധനവിനെ ന്യായീകരിക്കാന്‍ തട്ടിക്കൂട്ട് വാദം ഉന്നയിക്കുകയാണ് ബിജെപി നേതാക്കള്‍ ചെയ്യാറുള്ളത്.

ഇതോടെ ബിജെപി നേതാക്കളുടെ ഇത്തരത്തിലുള്ള മണ്ടത്തരങ്ങളെ ട്രോളിക്കൊല്ലുകയാണ് സോഷ്യല്‍ മീഡിയ. ഇന്നലെ മുതല്‍ ബിജെപി നേതാക്കളായ ജെ.ആര്‍. പത്മകുമാര്‍, ബി. ഗോപാലകൃഷ്ണന്‍ എന്നിവരെ കളിയാക്കി പ്രചരിക്കുന്ന ഒരു കാര്‍ഡാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.

രണ്ട് ഇന്ത്യക്കാര്‍ക്ക് നോബല്‍ സമ്മാനം എന്നാണ് കാര്‍ഡിന്റെ തലക്കെട്ട്. ഇന്ധനവില സിദ്ധാന്ത പ്രകാരം ക്രൂഡോയില്‍ വില എത്ര കുറഞ്ഞാലും ഇന്ധന വില കൂടുകയേ ഉള്ളൂ. ഇന്ധനവില കൂടുന്നത് അനുസരിച്ച് രാജ്യം വികസിക്കുകയും അങ്ങനെ വിപണിയില്‍ ഉത്പന്നങ്ങളുടെ വില കുറയുകയും ചെയ്യും എന്നാണ് ഇവരുടെ സിദ്ധാന്തം.

മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിയ ചാനലുകളിലാണ് ഇവര്‍ ഇന്ധനവില സിദ്ധാന്തം അവതരിപ്പിച്ചത്. ഇതിന് പിന്നാലെ സ്വീഡനിലെ നോബല്‍ കമ്മറ്റി അര്‍ദ്ധരാത്രി തന്നെ അസാധാരണ മീറ്റിംഗ് വിളിച്ച് കൂട്ടുകയും അവാര്‍ഡ് പ്രഖ്യാപിക്കുകയും ചെയ്തു- എന്നാണ് കാര്‍ഡില്‍ പറയുന്നത്.

പെട്രോള്‍ ഡീസല്‍ വില വീണ്ടും കുത്തനെ കൂടും: എത്ര കൂടിയാലും എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന് മോദി സര്‍ക്കാര്‍