ഓട്ടോയും സ്റ്റാര്‍ട്ട് ചെയ്ത് ടാറ്റാ നല്‍കി പോയ അനുശ്രീ നേരെ ചെന്ന് ഒറ്റയിടി; വീഡിയോ കാണാം

single-img
3 April 2018

അനുശ്രീ നായികയായെത്തുന്ന ചിത്രമാണ് ഓട്ടര്‍ഷ. ചിത്രത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറായാണ് അനുശ്രീ എത്തുന്നത്. കഥാപാത്രത്തിനായി അനുശ്രീ ഓട്ടോറിക്ഷ ഓടിക്കാന്‍ പഠിച്ചു. പക്ഷെ പഠിക്കുന്നതിന് മുമ്പ് തട്ടലും മുട്ടലുമൊക്കെ ഉണ്ടായെന്ന് മാത്രം.

ഓട്ടോയും സ്റ്റാര്‍ട്ട് ചെയ്ത് ടാറ്റാ നല്‍കി പോയ താരം നേരെ ചെന്ന് ഒറ്റയിടിയായിരുന്നു. ഭാഗ്യത്തിന് അനുശ്രീക്ക് അപകടമൊന്നും സംഭവിച്ചില്ല. സുജിത്ത് വാസുദേവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ കഥയാണ് സിനിമ പറയുന്നത്.

മറിമായം ഫെയിം ജയരാജ് മിത്രയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓട്ടോറിക്ഷ യാത്രയിലെ സംഭവങ്ങളായതിനാല്‍, യാത്ര ചിത്രീകരിക്കുന്നതിനായി മൂന്നോ നാലോ ക്യാമറകള്‍ ഉപയോഗിച്ചായിരിക്കും അത്തരം രംഗങ്ങള്‍ ചിത്രീകരിക്കുക. ഇതിനായി ഇന്ത്യയില്‍തന്നെ ആദ്യമായി പുത്തന്‍ സാങ്കേതിക വിദ്യയാണ് സംവിധായകന്‍ ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്.