പൊതുപണിമുടക്ക്‌ തുടങ്ങി;വ്യാപാരികളും പങ്കെടുക്കുന്നു.

single-img
2 April 2018

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്ഥി​​​രം തൊ​​​ഴി​​​ൽ എ​​​ന്ന വ്യ​​​വ​​​സ്ഥ ഒ​​​ഴി​​​വാ​​​ക്കി നി​​​ശ്ചി​​​ത​​​കാ​​​ല തൊ​​​ഴി​​​ൽ എ​​​ന്ന രീ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള പ​​​ണി​​​മു​​​ട​​​ക്കു സം​​​സ്ഥാ​​​ന​​​ത്തു തു​​​ട​​​ങ്ങി. തിങ്കളാഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി വ​​​രെ​​​യാ​​​ണു പ​​​ണി​​​മു​​​ട​​​ക്ക്. വിവിധ തൊഴിലാളി സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു 24 മണിക്കൂർ പ​​​ണി​​​മു​​​ട​​​ക്ക്.

പൊതുയാത്രാവാഹനങ്ങള്‍ ഒന്നും ഓടുന്നില്ല. വ്യാപാരികളും പണിമുടക്കില്‍ കടകളടച്ച്‌ പങ്കെടുക്കുന്നു. വളരെ കുറച്ച്‌ സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ്‌ നിരത്തിലുള്ളത്‌. ഓട്ടോ-ടാക്സി മേഖല നിശ്ചലമാണ്‌.വ്യാപാരികളും പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കടകളച്ചിട്ടതിനാല്‍ സംസ്ഥാനത്ത് ബന്ദിന്റെ പ്രതീതിയാണുള്ളത്..

റെയില്‍വെ സ്റ്റേഷനുകളില്‍ നിന്ന് മെഡിക്കല്‍ കോളേജുകളിലേക്കും മറ്റു ആശുപത്രികളിലേക്കും പോകുന്നവര്‍ക്ക് പോലീസ് വാഹന സൗകര്യം ഏര്‍പ്പെടുത്തി. ചില സ്വകാര്യ വാഹനങ്ങളും ഓടുന്നുണ്ട്. കൊച്ചിയില്‍ മെട്രോ സര്‍വീസ് നടത്തുന്നത് യാത്രക്കാര്‍ക്ക് താത്ക്കാലിക ആശ്വാസം പകരുന്നുണ്ട്.

പ​​​ണി​​​മു​​​ട​​​ക്കു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഇ​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് രാ​​​ജ്ഭ​​​വ​​​നി​​​ലേ​​​ക്കും മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ൽ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലേ​​​ക്കും മാ​​​ർ​​​ച്ചും ധ​​​ർ​​​ണ​​​യും ന​​​ട​​​ത്തും. സം​​​യു​​​ക്ത ട്രേ​​​ഡ് യൂ​​​ണി​​​യ​​​ന്‍റെ സം​​​സ്ഥാ​​​ന നേ​​​താ​​​ക്ക​​​ൾ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ പ​​​ണി​​​മു​​​ട​​​ക്കി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കും.