കത്രീനയും സഹോദരിയുമൊന്നിച്ചുള്ള ഫോട്ടോഷൂട്ട് വൈറല്‍; വീഡിയോ കാണാം

single-img
2 April 2018

ബോളിവുഡ് സുന്ദരി കത്രീന കെയ്ഫും സഹോദരിയുമൊന്നിച്ചുള്ള ഫോട്ടോഷൂട്ട് വൈറലാകുന്നു. കത്രീനയും സഹോദരി ഇസബെല്ലയും ഒരുമിച്ചെടുത്ത സമ്മര്‍ ഫോട്ടോ ഷൂട്ടാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ കത്രീന തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ചുവപ്പ് ലെഹന്‍ഗയണിഞ്ഞാണ് ഇരുവരും ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. കൂടാതെ വെള്ള നിറത്തിലുള്ള അതിമനോഹരമായ ഗൗണണിഞ്ഞും ഫോട്ടോഷൂട്ട് നടത്തി. വീഡിയോയ്ക്കൊപ്പം ഫോട്ടോ ഷൂട്ട് ചിത്രങ്ങളും കത്രീന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ആമിര്‍ ഖാനും അമിതാഭ് ബച്ചനും മുഖ്യ വേഷത്തിലെത്തുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ ആണ് കത്രീനയുടെ ഏറ്റവും പുതിയ ചിത്രം. ആദിത്യ ചോപ്ര നിര്‍മ്മിക്കുന്ന ചിത്രം വിജയ് കൃഷ്ണ ആചാര്യയാണ് സംവിധാനം ചെയ്യുന്നത്. ശങ്കര്‍ എസാന്‍ ലോയ് ആണ് ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത്. കത്രീനയുടെ കരിയറിലെ മികച്ചൊരു ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. ഈ ചിത്രത്തിനു പുറമേ ഷാരൂഖ് ഖാന്റെ നായികയായി സീറോയിലും എബിസിഡിയുടെ മൂന്നാംഭാഗം,ബരത് എന്നീ ചിത്രങ്ങളിലും കത്രീന അഭിനയിക്കുന്നുണ്ട്.

https://www.youtube.com/watch?v=xflcxNhqa7s