സെക്‌സി വീടിന്റെ വിശേഷങ്ങളുമായി രാധിക ആപ്‌തെ

single-img
2 April 2018

കരുത്തുറ്റ വേഷങ്ങളിലൂടെ പ്രേക്ഷകമനസിലിടം നേടിയ അഭിനേത്രിയാണ് രാധിക ആപ്‌തെ. പര്‍ച്ചേദ് എന്ന ചിത്രത്തിലെ അഭിനയം പുരസ്‌ക്കാരങ്ങള്‍ക്കൊപ്പം വിവാദങ്ങള്‍ക്കും വഴി തുറന്നു. രജനികാന്തിനൊപ്പം കബാലി, അക്ഷയ്കുമാറിനൊപ്പം പാഡ്മാന്‍ തുടങ്ങിയ ചിത്രങ്ങളും രാധികയുടെ കരിയറില്‍ വഴിത്തിരിവായി മാറി. നേരത്തെ ഫഹദ് ഫാസിലിനൊപ്പം ഹരം എന്ന ചിത്രത്തിലൂടെ മലയാളത്തിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട് രാധിക. മുംബൈയില്‍ പുതിയ വീട് സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് രാധിക ഇപ്പോള്‍.

ആര്‍ക്കിടെക്ച്ചറല്‍ ഡൈജസ്റ്റാണ് രാധികയുടെ പുതിയ വീടിന്റെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. പോസിറ്റീവ് എനര്‍ജി നിറയുന്നതും, പ്രകാശഭരിതവുമാകണം തന്റെ വീടെന്ന് രാധിക നേരത്തെ ഡിമാന്റ് ചെയ്തിരുന്നു. രണ്ടു കിടപ്പുമുറികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.അഭിനയത്തില്‍ എന്ന പോലെ വീടിന്റെ അകത്തളങ്ങള്‍ ഒരുക്കുന്നതിലും വൃത്യസ്തയാവുകയാണ് താരം.അനാവശ്യമായ നിറങ്ങളോ മറ്റ് സജ്ജീകരണങ്ങളോ അകത്തളത്തില്‍ ചെയ്തിട്ടില്ല.വീടിനുള്ളില്‍ വെച്ചിരിക്കുന്ന ചിത്രങ്ങള്‍ രാധിക തന്നെയാണ് തയ്യാറാക്കിയതും.

ഫാനിന്റെ ഓരോ ലീഫിനും വ്യത്യസ്ത നിറങ്ങള്‍ നല്‍കിയ അധ്യാപികയുടെ വീടിന്റെ ചുവട് പിടിച്ചാണ് വീടിന്റെ ഓരോ വാതിലിനും വ്യത്യസ്ത നിറം നല്‍കാന്‍ തീരുമാനിച്ചതെന്ന് രാധിക പറയുന്നു.
തന്റെ ആദ്യത്തെ സമ്പാദ്യം കൊണ്ട് സ്വന്തമാക്കിയ സ്‌പെഷ്യല്‍ ചെയര്‍ ലിവിംഗ് റൂമില്‍ തന്നെ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് താരം.

വിന്റേജ് ഫര്‍ണിച്ചറുകളോടാണ് രാധികയ്ക്ക് ഇഷ്ടം കൂടുതല്‍. അതു കൊണ്ട് തന്നെ വീടിന്റെ പല കോണുകളിലും അത്തരം ഫര്‍ണീച്ചറുകള്‍ കാണാം. ഫ്‌ലോര്‍ മുതല്‍ സീലിംഗ് വരെ നീളുന്ന കണ്ണാടിയാണ് രാധികയുടെ മുറിയിലെ താരം. മുറിക്ക് കൂടുതല്‍ വലുപ്പം തോന്നിക്കുന്നതിന് ഇത് പ്രധാന പങ്ക് വഹിക്കുന്നു. വീടിനുള്ളിലെ രാധികയുടെ ഫേവറൈറ്റ് സ്‌പോട്ട് എന്ന് ചോദിച്ചാല്‍ താരത്തിന്റെ മറുപടി ബാല്‍ക്കണിയെന്നാകും. ഇവിടെ നിന്നാല്‍ മുംബൈ നഗരത്തിലെ വിദൂരകാഴ്ച്ചകളും, സൂര്യാസ്തമയവും ആസ്വദിക്കാം. ഷൂട്ടിംഗ് തിരക്കുകള്‍ കഴിഞ്ഞ് രാധിക വിശ്രമിക്കുന്നതും ഈ ബാല്‍ക്കണിയിലാണ്. വായനാപ്രിയക്കാരിയായത് കൊണ്ട് തന്നെ ബാല്‍ക്കണിയുടെ സമീപം ലൈബ്രറിയും താരം ഒരുക്കിയിട്ടുണ്ട്. കരിയറിന്റെ കാര്യത്തിലെന്ന പോലെ വീടിന്റെ മുഴുവന്‍ ക്രെഡിറ്റും ഭര്‍ത്താവ് ബെനഡിക്ടിനാണ് താരം നല്‍കുന്നത്.