കതിരൂര്‍ മനോജ് വധക്കേസ്: പി.ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

single-img
2 April 2018

കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്തുള്ള ജയരാജന്റെ ഹര്‍ജി സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. ഇതിനെതിരെയാണ് ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് അപ്പീല്‍ പരിഗണിക്കും.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെയാണ് യു എ പി എ ചുമത്തിയതെന്ന് ആരോപിച്ച് പി ജയരാജന്‍ അടക്കമുള്ള പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.യുഎപിഎ ചുമത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കരുകള്‍ക്ക് അധികാരമുണ്ടെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡിഷ്ണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചത്.