ഒന്നും ഒന്നിന്റെയും അവസാനമല്ല;ഒരുപാട് പേര്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് നന്ദു

single-img
2 April 2018

തിരുവനന്തപുരം: ക്യാൻസർ രോഗ ബാധിതനായ തിരുവനന്തപുരം സ്വദേശി നന്ദു മഹാദേവയുടെ ഫെയ്സ്ബുക്ക് പോസ്‌റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ക്യാന്‍സര്‍ എന്ന രോഗം എന്നെയും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു… പക്ഷേ എന്നെ അവളുടെ വരുതിയില്‍ അക്കാമെന്ന് സ്വപ്നത്തില്‍ പോലും കരുതേണ്ട…എന്നും കൂട്ടിച്ചേർക്കുന്നു.വരുന്ന ചൊവ്വാഴ്‌ച ചികിത്സയുടെ ഭാഗമായി കീമോ തെറാപ്പി തുടങ്ങും. അസുഖ വിവരമറിഞ്ഞ് ഒരുപാട് പേർ വിളിക്കുന്നുണ്ട്. ആരോടും മറുപടി പറയാന്‍ ആവുന്നില്ല. തുര്‍ന്നാണ് ഒരു ഫേസ്ബുക്ക് പോസ്റ്റിടാന്‍ തീരുമാനിച്ചതെന്നും നന്ദു വിശദീകരിക്കുന്നു.
ഇപ്പോള്‍തന്നെ പോസ്റ്റിന് 22,000ത്തിന് അടുത്ത് ഷെയറും 75,000 ലൈക്കും വന്നു കഴിഞ്ഞു..

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം..
ക്യാന്‍സര്‍ എന്ന രോഗം എന്നെയും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു…
പക്ഷേ എന്നെ അവളുടെ വരുതിയില്‍ അക്കാമെന്ന് സ്വപ്നത്തില്‍ പോലും കരുതേണ്ട…
അതിനെ മഹാരോഗം എന്നൊന്നും വിളിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല…
ചെറിയൊരു ജലദോഷം വന്ന ലഘവം മാത്രമേ ഞാന്‍ ഇതിന് നല്കുന്നുള്ളൂ…
രോഗം ആര്‍ക്കും എപ്പോഴും വരാം..അത് ശരീരത്തിന്റെ ഒരവസ്ഥ മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു…
പക്ഷേ കാര്‍ന്നു തിന്നുന്ന വേദന ഇടക്ക് കണ്ണുനീര്‍ സമ്മാനിക്കുന്നുണ്ട്…
അത് സാരമില്ല…
ഈ ചൊവ്വാഴ്ച എന്റെ കീമോ തുടങ്ങുകയാണ്…
ഒരുപാട് പേര്‍ അസുഖവിവരം അറിഞ്ഞു വിളിക്കുന്നുണ്ട്..ഓരോരുത്തരോടും പറയാന്‍ മടിച്ചാണ് ഈ പോസ്റ്റ് ഇടാമെന്ന് കരുതിയത്
എനിക്ക് വേണ്ടത് നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ മാത്രമാണ്…
ഇതിനൊന്നും എന്നെ സ്വാധീനിക്കാന്‍ കഴിയില്ല എന്ന് ഞാന്‍ ഉറച്ചുതന്നെ വിശ്വസിക്കുന്നു…
എനിക്ക് പൂര്‍ണ്ണമായും ഊര്‍ജ്ജം നല്‍കുന്ന എന്റെ ചങ്ക് സുഹൃത്തുക്കള്‍ക്ക് ഒരുപാട് നന്ദിയുണ്ട്…
നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ മാത്രം മതി എനിക്ക്…
പൂര്‍വ്വാധികം ശക്തിയോടെ തന്നെ ഞാന്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരും…
എന്നെ സ്‌നേഹിക്കുന്ന നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഒരു സുരക്ഷാ വലയം എന്നില്‍ തീര്‍ക്കും എന്ന് ഉറച്ചു വിശ്വസിക്കുന്നു…
ചആ : ഒന്നും ഒന്നിന്റെയും അവസാനമല്ല…
ഇങ്ങനെയൊരു അസുഖം ഭാവിയില്‍ ആര്‍ക്ക് വേണമെങ്കിലും വരാം…
അന്ന് തളരരുത്…ഒരു പ്രചോദനം കൂടി ആകട്ടെ ഈ പോസ്റ്റ്…
നിങ്ങളുടെ നന്ദൂസ്…

ക്യാൻസർ എന്ന രോഗം എന്നെയും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു…പക്ഷേ എന്നെ അവളുടെ വരുതിയിൽ അക്കാമെന്ന് സ്വപ്നത്തിൽ പോലും…

Posted by Nandu Mahadeva on Sunday, April 1, 2018