ഇനി മുതല്‍ ടാസ്മാക്കുകള്‍ ഉള്‍പ്പെട്ട സീനുകളില്‍ അഭിനയിക്കില്ലെന്ന് ശിവകാര്‍ത്തികേയന്‍

single-img
2 April 2018

ഇനി മുതല്‍ ടാസ്മാക്കുകള്‍ ഉള്‍പ്പെട്ട സീനുകളില്‍ അഭിനയിക്കില്ലെന്ന് തമിഴ് നടന്‍ ശിവകാര്‍ത്തികേയന്‍. മദ്യശാലകള്‍ക്ക് തമിഴ്‌നാട്ടില്‍ പറയുന്ന പേരാണ് ടാസ്മാക്കുകള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

ടാസ്മാക്കുകള്‍ ഉള്‍പ്പെട്ട സീനുകള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നതിനാലാണ് താന്‍ ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് ശിവകാര്‍ത്തികേയന്‍ പറഞ്ഞു. തന്റെ ചിത്രമായ റെമോയില്‍ ഓപ്പണ്‍ ദ ടാസ്മാക്ക് എന്ന ഗാനം ആരാധകര്‍ ഏറെ ആസ്വദിക്കുന്നുണ്ട്. എന്നാല്‍ അതിനെപ്പറ്റി സംസാരിക്കുന്നത് കേള്‍ക്കാന്‍ ഇഷ്ടമല്ലെന്ന് താരം പറയുന്നു.

ചിത്രങ്ങളിലെ ബാര്‍ ഗാനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ശിവകാര്‍ത്തികേയന്റെ മറുപടി ഇങ്ങനെ: നിങ്ങള്‍ ഇപ്പോഴും സംസാരിക്കുന്നത് റെമോ എന്ന ചിത്രത്തെക്കുറിച്ചാണ്. വേലൈക്കാരന്‍ എന്ന ചിത്രത്തില്‍ വലിയൊരു സന്ദേശമാണ് നല്‍കുന്നത്. എന്റെ വരുന്ന ചിത്രങ്ങളില്‍ ടാസ്മാക്കുകള്‍ ഉള്‍പ്പെടുന്ന സീനുകള്‍ ഉണ്ടാകില്ല. അതിനൊപ്പം പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തിലുള്ള സീനുകളും കാണാന്‍ സാധിക്കില്ല. അഞ്ചു വര്‍ഷത്തിന് ശേഷം നിങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു ചോദ്യം ചോദിക്കേണ്ടി വരില്ലെന്നാണ് കരുതുന്നത്.