മണ്ടത്തരത്തില്‍ ആലിയയെയും പിന്നിലാക്കി ടൈഗര്‍ (വീഡിയോ)

single-img
1 April 2018

മണ്ടത്തരത്തില്‍ ആലിയ ഭട്ടിനെയും പിന്നിലാക്കി ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്‌റോഫ്. പുതിയ ചിത്രമായ ഭാഗി 2ന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് താരത്തിന് അമളി പറ്റിയത്. അഭിമുഖത്തില്‍ ഇന്ത്യന്‍ പ്രസിഡന്റ് ആരെന്ന് ചോദിച്ചു. എന്നാല്‍ ചോദ്യത്തിന് മുന്നില്‍ ആദ്യം പകച്ച ടൈഗര്‍ ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം മുഖര്‍ജി എന്ന് മറുപടി പറഞ്ഞു.

പിന്നീട് മിസ്റ്റര്‍ മുഖര്‍ജി എന്നാക്കി മറുപടി ഒന്നുകൂടി പൊലിപ്പിച്ചു. ഇതേ ചോദ്യം ചിത്രത്തിലെ നായികയായ ദിഷയോട് ചോദിച്ചു. രാം നാഥ് കോവിന്ദ് എന്ന ശരിയുത്തരമായിരുന്നു ദിഷ നല്‍കിയത്. ഇതോടെ ടൈഗറിന് പറ്റിയ അമളി ഏറ്റെടുത്തിരിക്കുകയാണ് ട്രോളര്‍മാര്‍.

മസില്‍ പെരുപ്പിക്കുന്നതിനൊപ്പം അല്‍പം പൊതുവിജ്ഞാനം കൂടി വേണമെന്നാണ് ആരാധകര്‍ പറയുന്നത്. നേരത്തെ, കോഫി വിത്ത് കരണ്‍ ജോഹര്‍ എന്ന ടോക്ക് ഷോയിലായിരുന്നു ആലിയ ഭട്ടിന് അമളി പറ്റിയത്. ഇന്ത്യന്‍ പ്രസിഡന്റ് ആരെന്നുള്ള ചോദ്യത്തിന് പൃഥ്വിരാജ് ചൗഹാന്‍ എന്നായിരുന്നു ആലിയയുടെ മറുപടി. ഇതോടെ ആലിയ ജോക്‌സ് എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ ഇറങ്ങി.