അതിരാവിലെ ഫോണിലൂടെയാണ് ദിവ്യയെ പ്രോപ്പോസ് ചെയ്യുന്നത്; പ്രണയത്തെ കുറിച്ച് പറഞ്ഞ് വിനീത് ശ്രീനിവാസന്‍

single-img
1 April 2018

14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാര്‍ച്ച് 31ന് വെളുപ്പിന് ഫോണിലൂടെയാണ് ദിവ്യയോട് പ്രണയം തുറന്ന് പറഞ്ഞതെന്ന് വിനീത് ശ്രീനിവാസന്‍ വെളിപ്പെടുത്തുന്നു. പ്രണയാഭ്യര്‍ത്ഥനയും പിന്നീടിതുവരെയുള്ള ജീവിതവും ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വിനീത് പങ്കുവെച്ചത്.

വിനീതിന്റെ പോസ്റ്റ് ഇങ്ങനെ: ‘2004 മാര്‍ച്ച് 31ന് അതിരാവിലെ ഫോണിലൂടെയാണ് ദിവ്യയെ പ്രോപ്പോസ് ചെയ്യുന്നത്. അതേദിവസം കോളേജില്‍ ക്ലാസ് കട്ട് ചെയ്ത് ഒരു ഷെയര്‍ ഓട്ടോയില്‍ കാരപ്പാക്കത്ത് നിന്നും അഡയാര്‍ വരെയും അവിടെ നിന്ന് 23സി ബസില്‍ സ്‌പെന്‍സര്‍ പ്ലാസയിലേക്കും പോയി.

അതായിരുന്നു ഒരുമിച്ചുള്ള ഞങ്ങളുടെ ആദ്യയാത്ര. അന്ന് മുതല്‍ ഇന്ന് വരെയുള്ള നീണ്ട യാത്രയാണ്. ദിവ്യയെക്കുറിച്ച്, 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്ക് എന്ത് തോന്നിയോ അത് കൂടുതല്‍ അര്‍ത്ഥവത്തും, ആദരവുള്ളതുമായ ബന്ധമായി പരിണമിച്ചു.

അന്ന് എനിക്ക് 19 വയസായിരുന്നു. ഒരു പ്രണയം എളുപ്പമാകുന്ന കാലം. പക്ഷേ ഇന്ന് കഴിഞ്ഞു പോയ വര്‍ഷങ്ങളിലെ ചിലതാണ് എന്റെ ജീവിതത്തിലെ ഏറ്റവും മൂല്യമുള്ളതായി കാണുന്നത്. അത് പോലെ ഒമ്പത് മാസം പ്രായമുള്ള എന്റെ മകന്‍ ഇന്ന് രാവിലെ എഴുന്നേല്‍ക്കുന്നു. അതെ, 19ാമത്തെ വയസില്‍ ഞാന്‍ കണ്ടുമുട്ടിയത് ശരിയായ വ്യക്തിയെ ആയിരുന്നു. ലോകത്തിന്റെ ഗൂഡാലോചനയ്ക്ക് ഞാന്‍ നന്ദി പറയുന്നു….’