അമ്മയ്‌ക്കൊപ്പം ഉറങ്ങികിടന്ന 16 ദിവസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങ് തട്ടിയെടുത്ത് കാട്ടിലേക്കോടി

single-img
1 April 2018

അമ്മയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന പിഞ്ചുകുഞ്ഞിനെ കുരങ്ങ് മോഷ്ടിച്ചു. ഒഡിഷയിലാണ് സംഭവം. 16 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് വേണ്ടി തിരച്ചില്‍ തുടരുന്നു. എപ്പോഴും കുരങ്ങ് ശല്യമുള്ള സ്ഥലമാണ് ഇത്. കുഞ്ഞിനെ എടുത്തോടുന്നത് കണ്ട അമ്മ നിലവിളിച്ച് ആളെ കൂട്ടിയെങ്കിലും കുരങ്ങ് കുഞ്ഞിനെയും കൊണ്ട് ഓടി മറഞ്ഞിരുന്നു.

നാട്ടുകാരാണ് അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്‌നിശമനസേനാംഗങ്ങളും ചേര്‍ന്ന് തെരച്ചില്‍ തുടങ്ങി. പ്രദേശത്ത് ദിവസങ്ങള്‍ക്കുമുന്‍പ് ഏതാനും ആളുകളെ കുരങ്ങുകള്‍ ആക്രമിച്ചിരുന്നു. പരാതി നല്‍കിയിട്ടും വനംവകുപ്പധികൃതര്‍ നടപടിയെടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

വനംവകുപ്പിന്റെ 30 ജീവനക്കാര്‍ മൂന്നു സംഘങ്ങളായി കാട്ടില്‍ തിരയുകയാണെന്ന് ദമാപദ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സംഗ്രം കേസരി മൊഹന്തി പറഞ്ഞു.