വര്‍ഗീയ കലാപം: കേന്ദ്രമന്ത്രിയുടെ മകന്‍ അറസ്റ്റില്‍

single-img
1 April 2018

ബീഹാറിലെ സാമുദായിക സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അശ്വനി കുമാര്‍ ചൗബെയുടെ മകന്‍ അരിജിത് ശാശ്വത് പൊലീസില്‍ കീഴടങ്ങി. ശാശ്വതിന്റെ ജാമ്യാപേക്ഷ ഭാഗല്‍പൂര്‍ കോടതി തള്ളിയതോടെയാണ് പൊലീസില്‍ കീഴടങ്ങിയത്.

പാട്‌നയിലെ മഹാവീര്‍ ക്ഷേത്രത്തിനു സമീപത്ത് വെച്ചായിരുന്നു കീഴടങ്ങല്‍. എസ്.എസ്.പി രാകേഷ് ദുബെയാണ് ശാശ്വതിനെ കസ്റ്റഡിയിലെടുത്തത്. ശാശ്വതിനെ അറസ്റ്റ് ചെയ്തതാണെന്ന് പൊലീസും കീഴടങ്ങിയതാണെന്ന് കുടുംബാംഗങ്ങളും അവകാശപ്പെടുന്നു.

മാര്‍ച്ച് 17ന് നടന്ന രാമ നവമി ഘോഷയാത്രയിലെ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് കലാപത്തിനാധാരമായത്. ഇതിന് നേതൃത്വം നല്‍കിയത് അര്‍ജിത്തായിരുന്നു. ഭരണകൂടത്തിന്റെ അനുമതിയില്ലാതെയാണ് ഇയാള്‍ ഘോഷയാത്ര സംഘടിപ്പിച്ചത്.

തുടര്‍ന്ന് നടന്ന സംഘര്‍ഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂടി വ്യാപിക്കുകയായിരുന്നു. ഇത് നിതീഷ് കുമാര്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയും അര്‍ജിത്തിന്റെ അറസ്റ്റിനായി പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തു.